![](https://www.nrimalayalee.com/wp-content/uploads/2022/01/Bahrain-Pfizer-anti-COVID-drug.jpg)
സ്വന്തം ലേഖകൻ: കോവിഡ്-19 ആന്റിവൈറൽ മരുന്നായ പാക്സ്ലോവിഡിന്റെ അടിയന്തര ഉപയോഗത്തിന് നാഷനൽ ഹെൽത്ത് റഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) അനുമതി നൽകി. രോഗലക്ഷണം ഗുരുതരമാകാൻ സാധ്യതയുള്ള, 18 വയസ്സിന് മുകളിലുള്ളവർക്കാണ് ഗുളിക രൂപത്തിലുള്ള ഈ മരുന്ന് നൽകുന്നത്.
അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസർ ഉൽപാദിപ്പിച്ച മരുന്നിന്റെ ഗുണഫലങ്ങൾ എൻ.എച്ച്.ആർ.എയുടെ കീഴിലെ ഫാർമസ്യൂട്ടിക്കൽ പ്രോഡക്ട്സ് റഗുലേഷൻ ഡിപ്പാർട്മെന്റ് (പി.പി.ആർ) വിലയിരുത്തിയ ശേഷമാണ് അനുമതി നൽകിയത്. ഗുരുതര രോഗ സാധ്യതയുള്ളവരിൽ ആശുപത്രി വാസവും മരണനിരക്കും 89 ശതമാനം കുറക്കാൻ മരുന്നിന് കഴിയുമെന്നാണ് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ തെളിഞ്ഞത്.
മരുന്ന് ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും ജനുവരിയിൽതന്നെ ബഹ്റൈനിൽ എത്തുമെന്നാണ് കരുതുന്നതെന്നും എൻ.എച്ച്.ആർ.എ വ്യക്തമാക്കി. കോവിഡ് വൈറസ് ശരീരത്തിനകത്ത് പെരുകുന്നത് തടയുക വഴി അണുബാധ നിയന്ത്രിക്കുകയാണ് പാക്സ്ലോവിഡ് ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല