![](https://www.nrimalayalee.com/wp-content/uploads/2021/07/Bahrain-Covid-Travel-Ban-Red-List-.jpg)
സ്വന്തം ലേഖകൻ: ബഹ്റെെനിലേക്കുള്ള യാത്രക്കാർക്ക് യാത്ര പുറപ്പെടുന്നതിനുമുമ്പുള്ള പിസിആർ പരിശോധന ഒഴിവാക്കിക്കൊണ്ട് ഉത്തരവിറങ്ങി. ഇന്നുമതൽ പുതിയ നിയമം നടപ്പിൽ വരുമെന്ന് അധികൃതർ അറിയിച്ചു. മാധ്യമാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ആയിരുന്നു ഇന്ത്യയിൽ നിന്നും ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർക്ക് കൊവിഡ് പിസിആർ പരിശേധന നിർബന്ധമാക്കിയത്.
ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം ഉയർന്നതിനാൽ ആണ് ഇത്തരത്തിലൊരു തീരുമാനത്തിൽ അന്ന് ബഹ്റെെൻ അധികൃതർ എത്തിയത്. ആ തീരുമാനം ആണ് ഇപ്പോൾ ഒഴവാക്കിയിരിക്കുന്നത്. യാത്ര പുറപ്പെടുന്നതിന് മുമ്പ് 48 മണിക്കൂറിനുള്ളിൽ നടത്തിയ കെവിഡ് പരിശോധനയുടെ സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. സർട്ടിഫിക്കറ്റിൽ ക്യൂ.ആർ കോഡ് ഉണ്ടായിരിക്കണം.
അതേസമയം, തൊഴിൽ സാധ്യതകൾ മനസ്സിലാക്കി അതിന് അനുസരിച്ച് സ്വദേശികളെ പരിശീലിപ്പിക്കാൻ ആണ് തീരുമാനം. ഇതിന് ആവശ്യമായ പുതിയ പദ്ധതികൾ ബഹ്റെെൻ ആവിശ്കരിച്ച് തുടങ്ങി. പ്രഫഷനൽ തൊഴിൽ പരിശീലനം, വിദ്യാഭ്യാസം എന്നിവക്ക് ആവശ്യമായ പരിശീലനം നൽകാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല