സ്വന്തം ലേഖകൻ: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ വൈകുന്നേരത്തെ കൺസൾട്ടേഷന് ആപ് വഴി ബുക്ക് ചെയ്യാൻ സംവിധാനമാരംഭിച്ചതായി ഇഗവർമെന്റ് ആൻഡ് ഇൻഫർമേഷൻ അതോറിറ്റി അറിയിച്ചു. സിഹ്ഹത്തീ (മൈ ഹെൽത്) എന്നപേരിലുള്ള ആപ്ലിക്കേഷനിലാണ് ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്.
സർക്കാർ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സ്വദേശികൾക്കും വിദേശികൾക്കും പരിശോധന സമയം ബുക് ചെയ്യാനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അപ്പോയിൻമെന്റ് എടുക്കാനും ഒഴിവാക്കാനും റീ അപ്പോയിൻമെന്റ് ചെയ്യാനും സൗകര്യവുമുണ്ട്.
അതിനിടെ ബഹ്റൈൻ-കൊച്ചി നേരിട്ടുള്ള ഫ്ലൈറ്റ് സർവിസുമായി ബജറ്റ് എയർ വിമാന കമ്പനിയായ ഇൻഡിഗോ. ബഹ്റൈനിൽ നിന്ന് രാത്രി 11.45ന് പുറപ്പെട്ട് രാവിലെ 6.55ന് കൊച്ചിയിൽ എത്തും. തുടർന്ന് കൊച്ചിയിൽ നിന്ന് രാത്രി 8.35ന് പുറപ്പെട്ട് രാത്രി 10.45ന് ബഹ്റൈനിൽ എത്തിച്ചേരും. ഈ രീതിയിൽ ആണ് ഇൻഡിഗോയുടെ സമയം പ്രഖ്യാപിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല