1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 23, 2024

സ്വന്തം ലേഖകൻ: സർക്കാർ,പൊതുമേഖലാ സ്‌ഥാപനങ്ങളുടേതിന് സമാനമായി സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കും ആഴ്ചയിൽ രണ്ടു ദിവസത്തെ പ്രതിവാര അവധി ഉൾപ്പെടെയുള്ള കൂടുതൽ ആനുകൂല്യങ്ങൾക്കുള്ള നിർദ്ദേശം ബഹ്‌റൈൻ പ്രതിനിധി കൗൺസിൽ കഴിഞ്ഞ ദിവസം പാസാക്കി. കൗൺസിലിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചകളിൽ, സ്വകാര്യ ജീവനക്കാരുടെ അവകാശങ്ങൾക്കും ആനുകൂല്യങ്ങൾക്കും കാര്യമായ പുരോഗതി വാഗ്ദാനം ചെയ്തുകൊണ്ട് സ്വകാര്യമേഖലയിലെ തൊഴിൽ നിയമത്തിലെ നിരവധി ഭേദഗതികളാണ് നിർദ്ദേശിക്കപ്പെട്ടത്.

എംപി ജലാൽ കാധേം ഹസൻ ആണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്. അധിക വേതനം, ആരോഗ്യ സംരക്ഷണ വ്യവസ്ഥകൾ ഉറപ്പാക്കൽ തുടങ്ങിയ നിർണായക നിർദേശങ്ങൾ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് അനുകൂലമായവ ആയിരുന്നു. എം പി മംദൂഹ് അബ്ബാസ് അൽ സാലിഹ് ദീർഘിപ്പിച്ച പ്രവൃത്തി സമയവും അപര്യാപ്തമായ വിശ്രമ ദിനങ്ങളും സംബന്ധിച്ച ആശങ്കകൾ പങ്കുവച്ചു. ആഴ്ചയിൽ രണ്ടു ദിവസം അവധി അനുവദിച്ചുകൊണ്ട് സർക്കാർ മാനദണ്ഡങ്ങളുമായി സ്വകാര്യ മേഖലയുടെ പ്രവർത്തനങ്ങളെയും സംയോജിപ്പിക്കണമെന്ന് അദ്ദേഹം വാദിച്ചു.

കൂടാതെ ഉൽപ്പാദനക്ഷമത,തൊഴിലില്ലായ്മ പരിഹരിക്കുക എന്നിവയെ പറ്റിയും അദ്ദേഹം ഊന്നിപ്പറഞ്ഞു. എംപി അലി മജീദ് അൽനോയ്മി ബഹ്‌റൈൻ പൗരന്മാർക്ക് സ്വകാര്യമേഖലയിലെ ജോലിയിൽ സ്ഥിരമായ അലവൻസുകളുടെ ആവശ്യകത ഊന്നിപ്പറഞ്ഞു. എംപി ഹസൻ ഇബ്രാഹിം ഹസൻ സ്വകാര്യ മേഖലയിലേക്ക് പ്രവേശിക്കാൻ ബഹ്‌റൈൻ യുവാക്കളെ പ്രേരിപ്പിക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടി.

വിവിധ മേഖലകളിലെ ജീവനക്കാർക്കിടയിൽ തുല്യത ഉറപ്പാക്കാൻ ഭേദഗതികൾ വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബഹ്‌റൈനിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ തൊഴിൽ സുരക്ഷ, അവകാശങ്ങൾ, അവസരങ്ങൾ എന്നിവ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പാർലമെന്റ് അംഗങ്ങളുടെ നിർദേശങ്ങളെ ബഹ്‌റൈനിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.