സ്വന്തം ലേഖകൻ: UAE ക്ക് സമാനമായി ബഹ്റൈനിലും വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളാക്കണമെന്ന എം.പിമാരുടെ നിർദേശം സർക്കാർ നിരസിച്ചു. രാജ്യത്തിന്റെ മതപരവും ദേശീയവുമായ ആഘോഷങ്ങളുടെ അന്തസ്സത്തക്കനുസരിച്ച് അവധി നിലവിലുള്ള രീതിയിൽ തടുരാനാണ് സർക്കാർ തീരുമാനം.
എം.പിമാർ ഉന്നയിച്ച വിഷയം പ്രധാനമാണെങ്കിലും തൽക്കാലം ഇത് നടപ്പാക്കാനാവില്ല എന്നും സർക്കാർ അറിയിച്ചു. ഡോ. അലി അൽ നുഐമിയുടെ നേതൃത്വത്തിൽ അഞ്ച് എം.പിമാരാണ് ഈ നിർദേശം പാർലമെന്റിനു മുന്നിൽ വെച്ചത്.
ശനി, ഞായർ അവധിക്കുപുറമെ വെള്ളിയാഴ്ച പകുതി പ്രവൃത്തിദിനമാക്കാനും നിർദേശമുണ്ടായിരുന്നു. കൂടുതൽ വാണിജ്യ സൗഹൃദമാകാനും വ്യാപാര, ടൂറിസം കേന്ദ്രമെന്ന നിലയിലുള്ള പ്രവർത്തനങ്ങൾ ശക്തമാക്കാനും ഉദ്ദേശിച്ചാണ് വാരാന്ത്യ അവധിയിൽ മാറ്റത്തിന് ശ്രമിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല