
സ്വന്തം ലേഖകൻ: ജൂൺ 15 മുതൽ ഖത്തർ എയർവേയ്‌സ് ദോഹയിൽ നിന്ന് ബഹ്‌റൈനിലേക്ക് പ്രതിദിനം മൂന്നു വിമാന സർവീസുകൾ നടത്തും. ഖത്തറും ബഹ്‌റൈനും തമ്മിലുള്ള വ്യോമഗതാഗതം പുനഃസ്ഥാപിച്ച സാഹചര്യത്തിലാണ് ഖത്തർ എയർവേയ്‌സ് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചത്.
ഇന്നലെ മുതൽ ഖത്തർ എയർവേയ്‌സിന്റെ ദോഹ-ബഹ്‌റൈൻ-ദോഹ സർവീസ് ആരംഭിച്ചു. നിലവിൽ ദിവസവും രാത്രി 8 ന് മാത്രമാണ് ദോഹ-ബഹ്‌റൈൻ സർവീസ്. ദിവസവും രാവിലെ 8.40, ഉച്ചകഴിഞ്ഞ് 3.30, രാത്രി 8 എന്നിങ്ങനെയാണ് ബഹ്‌റൈനിലേയ്ക്കുള്ള പ്രതിദിന സർവീസ് സമയക്രമം.
ഖത്തർ എയർവേയ്‌സ് വെബ്‌സൈറ്റിൽ 15 മുതലുള്ള യാത്രയ്ക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ബഹ്‌റൈന്റെ ഗൾഫ് എയർ വിമാനവും ഖത്തറിലേക്ക് പ്രതിദിനം ഒന്നിലധികം സർവീസുകൾ നടത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല