സ്വന്തം ലേഖകന്‍: ബഹ്റൈനില്‍ വീണ്ടും കലാപത്തിന്റെ നാളുകള്‍, രാജവംശത്തിന് എതിരെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവില്‍. പ്രമുഖ പ്രതിപക്ഷമായ അല്‍ വേഫഖ് നാഷണല്‍ ഇസ്ലാമിക് സൊസൈറ്റി നേതാവ് ഷെയ്ഖ് സല്‍മാന്റെ വിചാരണ പുനരാരംഭിച്ചതുമായി ബന്ധപ്പെട്ടാണ് പുതിയ പ്രതിഷേധം. ഭരണം കൈയ്യടിക്കി വച്ചിരിക്കുന്ന അല്‍ ഖലീഫ രാജ കുടുംബത്തിനെതിരെയാണ് പ്രതിഷേധം രൂക്ഷമാകുന്നത്.
അല്‍ വേഫഖ് നാഷണല്‍ ഇസ്ലാമിക് സൊസൈറ്റി നേതാവ് ഷെയ്ഖ് സല്‍മാന്റെ വിചാരണ പുനരാരംഭിച്ചതുമായി ബന്ധപ്പെട്ടാണ് പുതിയ പ്രതിഷേധങ്ങള്‍. ഷിയ പണ്ഡിതനായ ഷെയ്ഖ് സല്‍മാനെ ജയിലലടച്ചതുമായി ബന്ധപ്പെട്ട പ്രതിഷേധമാണ് തെരുവിലേക്ക് എത്തിയത്. ഭരണകൂടത്തെ അട്ടിമറിയ്ക്കാന്‍ ശ്രമിച്ചു എന്ന കുറ്റത്തിനാണ് സല്‍മാനെ ജയിലിലടച്ചത്. ഇയാളെ നാല് വര്‍ഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. കേസില്‍ സല്‍മാന്റെ വിചാരണ വ്യാഴാഴ്ച വീണ്ടും തുടങ്ങാനിരിയ്ക്കെയാണ് അദ്ദേഹത്തെ ജയില്‍ മോചിതനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി നൂറു കണക്കിന് പ്രവര്‍ത്തകര്‍ തെരുവില്‍ ഇറങ്ങിയത്. പുതിയ പ്രതിഷേധങ്ങള്‍ ബഹ്റിന്റെ ഭരണ വ്യവസ്ഥയ്ക്ക് വെല്ലുവിളിയാകുമെന്നാണ് റിപ്പോര്‍ട്ട്.
2011 ലും മറ്റും രാജവംശത്തിനെതിരെ നടന്ന ശക്തമായ പ്രതിഷേധങ്ങള്‍ പാടുപെട്ടാണ് ഭരണകൂടം നിയന്ത്രണത്തിലാക്കിയത്. മുല്ലപ്പൂ വിപ്ലവത്തിന്റെ മാതൃകയില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് ചില നയങ്ങളില്‍ മാറ്റം വരുത്താന്‍ ഭരണകൂടം നിര്‍ബന്ധിതരായിരുന്നു. എന്തായാലും പ്രക്ഷോഭത്തിന്റെ ഗതി എങ്ങോട്ട് തിരിയുമെന്ന ആശങ്കയിലാണ് മലയാളികള്‍ അടക്കമുള്ള ബഹ്റിനിലെ ജനങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല