1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 9, 2023

സ്വന്തം ലേഖകൻ: ബഹ്‌റൈനില്‍ പ്രവാസികള്‍ക്ക് ആറു മാസത്തെ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നു. തൊഴില്‍ മന്ത്രിയും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ചെയര്‍മാനുമായ ജമീല്‍ ഹുമൈദാന്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന്റെ വിശദാംശങ്ങള്‍ പുതിയ ഔദ്യോഗിക ഗസറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കുറഞ്ഞ കാലയളവിലേക്കും വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതോടെ രാജ്യത്തുള്ള പ്രവാസികള്‍ക്ക് നിലവുള്ളതിന്റെ നാലിലൊന്ന് നിരക്കില്‍ ആറ് മാസത്തെ അനുമതി ലഭിക്കും. സാധാരണ രണ്ടു വര്‍ഷത്തേക്കുള്ള വര്‍ക്ക് പെര്‍മിറ്റാണ് അനുവദിച്ചിരുന്നത്. നിലവില്‍ പകുതി നിരക്കില്‍ ഒരു വര്‍ഷത്തെ പെര്‍മിറ്റ് ലഭിച്ചുവരുന്നുണ്ട്. പുതിയ ഉത്തരവ് പ്രകാരം നാലിലൊന്ന് ഫീസ് നരക്കില്‍ ആറു മാസകാലയളവിലേക്കും ഇനി പുതിയ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കും.

തീരുമാനം ഉടനടി നടപ്പാക്കാന്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ) ചീഫ് എക്‌സിക്യൂട്ടിവിനോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. വര്‍ക്ക് പെര്‍മിറ്റ് പ്രവാസി മാനേജ്‌മെന്റ് സിസ്റ്റം വഴിയോ ഔദ്യോഗിക എല്‍എംആര്‍എ ചാനലുകള്‍ വഴിയോ വഴിയോ പുതുക്കാവുന്നതാണ്.

അംഗീകൃത മാന്‍പവര്‍ രജിസ്‌ട്രേഷന്‍ സെന്ററുകളുടെ അധികാരം കുറയ്ക്കാനും മന്ത്രാലയം തീരുമാനിച്ചു. എല്‍എംആര്‍എയുടെ അന്തിമ അനുമതിക്ക് വിധേയമായി അനുമതി നല്‍കുന്നതിനു പകരം മാന്‍പവര്‍ രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങള്‍ ഇപ്പോള്‍ പ്രാഥമിക പ്രവര്‍ത്തനാനുമതി നല്‍കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

രാജ്യത്തെ തൊഴില്‍ മേഖല കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനും പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട് ബിസിനസ്സ് ഉടമകളുടെയും നിക്ഷേപകരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമാണ് കുറഞ്ഞ കാലയളവിലേക്കും വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത്.

പ്രവാസികള്‍ രാജ്യത്തിന് പുറത്തുള്ള സമയത്തും തൊഴില്‍ വീസയും റസിഡന്‍സ് പെര്‍മിറ്റുകളും ഡിജിറ്റലായി പുതുക്കാന്‍ പുതിയ സംവിധാനം അടുത്തിടെ ഏര്‍പ്പെടുത്തിയിരുന്നു. രാജ്യത്തിന് പുറത്തുള്ള ജീവനക്കാരുടെ വീസ ഓണ്‍ലൈനായി തൊഴിലുടമയ്ക്ക് പുതുക്കാന്‍ സംവിധാനമൊരുക്കിയെന്ന് ദേശീയ, പാസ്‌പോര്‍ട്ട്, റസിഡന്‍സ് അഫയേഴ്‌സ് (എന്‍പിആര്‍എ) ആഭ്യന്തര മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഷെയ്ഖ് ഹിഷാം ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ ഖലീഫയാണ് അറിയിച്ചിരുന്നത്.

വീസ കാലാവധി തീരുന്നതിന് മുമ്പാണെങ്കില്‍ തൊഴിലാളി വിദേശത്താണെങ്കിലും ബഹ്‌റൈന്‍ നാഷണല്‍ പോര്‍ട്ടല്‍ വഴി വീസ പുതുക്കാന്‍ സാധിക്കും. എന്നാല്‍ ഇതിന് വിദേശ ജീവനക്കാരന്‍ അവരുടെ യഥാര്‍ത്ഥ തൊഴില്‍ വീസയ്ക്ക് ഉപയോഗിച്ച അതേ പാസ്‌പോര്‍ട്ട് കൈവശം വയ്ക്കണം. വീസ കാലാവധി തീരാന്‍ ആറു മാസം ബാക്കിയുള്ളപ്പോള്‍ മുതല്‍ പുതുക്കി കിട്ടും.

വിദേശ തൊഴിലാളി ബഹ്‌റൈനില്‍ ഉണ്ടായിരിക്കുന്ന സമയത്ത് മാത്രമേ മുമ്പ് വീസ പുതുക്കാന്‍ സാധിച്ചിരുന്നുള്ളൂ. തൊഴില്‍ വീസ പുതുക്കിക്കഴിഞ്ഞാല്‍ അതിന്റെ സാധുത കാലയളവിന് തുല്യമായി റെസിഡന്‍സ് പെര്‍മിറ്റ് പുതുക്കി ലഭിക്കും. പ്രവാസി മാനേജ്‌മെന്റ് സിസ്റ്റം വഴിയോ ഔദ്യോഗിക ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ചാനലുകള്‍ വഴിയോ ആണ് വര്‍ക്ക് പെര്‍മിറ്റും പുതുക്കി ലഭിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.