സ്വന്തം ലേഖകൻ: സോഷ്യൽ മീഡിയയിലെ പരസ്യങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താനുള്ള നിർദേശം ശൂറ കൗൺസിൽ അവലോകനത്തിനായി സമർപ്പിച്ചു. തലാൽ അൽ മന്നായിയുടെ നേതൃത്വത്തിൽ ആണ് ഇതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്. അഞ്ച് അംഗങ്ങളാണ് സർവിസ് കമ്മിറ്റിയുടെ അവലോകനത്തിനായി അയച്ചത്. സോഷ്യൽ മീഡിയ പരസ്യനിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവർക്ക് ശിക്ഷ ഈടാക്കും. 1,000 ദീനാർവരെ പിഴയും ഈടാക്കും.
മതങ്ങളെയോ വിശ്വാസങ്ങളെയോ വ്രണപ്പെടുത്തുകയോ ചെയ്യുന്ന തരത്തിൽ എന്തെങ്കിലും സോഷ്യൽ മീഡീയ പോസ്റ്റുകൾ എത്തിയാൽ ഓരോ കുറ്റത്തിനും പിഴ ചുമത്താനാണ് നിയമം ശുപാർശ ചെയ്യുന്നത്. രാജ്യത്ത് വിൽപന നടത്താൻ പാടില്ലാത്ത സാധനങ്ങൾ സോഷ്യൽ വഴി വിൽപ്പന നടത്തിയാൽ പിഴയും ശിക്ഷയും ലഭിക്കും. സോഷ്യൽ മീഡിയ പ്രൊഫൈൽ, പേജ്, ബ്ലോഗ് എന്നിവ വഴി കുട്ടികളെ ചൂഷണം ചെയ്യുകയാണെങ്കിൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യും.
500 ദിനാർ കുറയാത്ത പിഴയായിരിക്കും ലഭിക്കുക. ഇൻഫർമേഷൻ മന്ത്രിയാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിശ്ചയിക്കുന്നത്. ചാരിറ്റി, സന്നദ്ധ പരസ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ലൈസൻസ് ഫീസിൽ ഇളവ് നൽകാനും മന്ത്രിക്ക് അധികാരമുണ്ടായിരിക്കും. സോഷ്യൽ മീഡിയ വഴി വാണിജ്യ പരസ്യങ്ങൾ പാടില്ല. ഓൺലൈൻ വിതരണക്കാരും സേവന ദാതാക്കളും വിൽപനക്കാരും നടത്തുന്ന അനുചിതവും നിയമവിരുദ്ധവും അധാർമികവുമായ പ്രവർത്തനങ്ങൾക്കെതിരെ വലിയ തരത്തിൽ പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമം ശക്തമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയ വഴിയുള്ള വാണിജ്യ പരസ്യങ്ങളെ മാത്രമാണ് ലക്ഷ്യം വെക്കുന്നത്. വ്യാജമായ അവകാശവാദങ്ങൾ നിരത്തി സോഷ്യൽ മീഡിയയിൽ വലിയ തരത്തിലുള്ള പരസ്യങ്ങൾ പല വസ്തുക്കളും നടത്തുന്നുണ്ട്. അംഗീകാരമില്ലാത്ത പല മരുന്നുകളും സോഷ്യൽ മീഡിയ വഴി വിൽപ്പന നടത്തുന്നുണ്ട്. ഇത്തരത്തിൽ നിരവധി പരസ്യങ്ങൾ വന്നതിനാൽ ആണ് പരാതികൾ എത്തിയത്. അതേടെയാണ് നിയമം കർശനമാക്കാൻ തീരുമാനിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല