![](https://www.nrimalayalee.com/wp-content/uploads/2022/01/Bahrain-Street-Vendors-Fine.jpg)
സ്വന്തം ലേഖകൻ: രാജ്യത്ത പൊതുനിരത്തുകൾ കൈയേറിയാൽ കനത്ത പിഴ ഈടാക്കുമെന്ന് ബഹ്റെെൻ അധികൃതർ. 500 ദിനാർ വരെ ചുമത്താവുന്ന നിയമം ആണ് വരാൻ പോകുന്നതെന്ന് അധികൃതർ പറയുന്നത്. നിയമം ലംഘിക്കുന്നവരിൽ നിന്നും നേരത്തെ 20 ദിനാർ ആണ് പിഴ ഈടാക്കിയിരുന്നത്. എന്നാൽ ഇത് വർധിപ്പിക്കാൻ ആണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. നിയമഭേദഗതിക്കാണ് ശൂറ കൗൺസിൽ ഒരുങ്ങി കഴിഞ്ഞു.
അടുത്ത ശൂറ കൗൺസിൽ വിഷയം ചർച്ചക്ക് എടുക്കും. നിയമ ലംഘനം കണ്ടെത്തിയാൽ ആദ്യം സമയപിരധിക്കുള്ളൽ ഒഴിയാൻ അവസരം നൽകും. പിന്നീട് മാത്രമേ പിഴ ചുമത്തുകയുള്ളു. 50 ദിനാറിനും 500നും ഇടയിൽ ഉള്ള ഒരു തുക തന്നെയായിരിക്കും പിഴയായി ചുമത്താൻ തീരുമാനിക്കുന്നത്. അധികൃതർ നൽകിയ സമയപരിധി കഴിഞ്ഞിട്ടും പൊതു നിരത്തുകളിൽ നിന്നും മാറിയില്ലെങ്കിൽ മുനിസിപ്പാലിറ്റി ഇതു സംബന്ധിച്ച് തീരുമാനം എടുക്കും.
എന്നാൽ ചില പ്രത്യേക സാഹചര്യത്തിൽ നിർമാണ ഉപകരങ്ങളും മറ്റും റോഡിൽ വെക്കാൻ അധികാരം നൽക്കുന്നുണ്ട്. വിവാഹ പാർട്ടികൾ, മറ്റു ആഘോഷ പരിാടികൾ എന്നിവയ്ക്കു വേണ്ടി സാധനങ്ങൾ പുറത്തുവെക്കാൻ സാധിക്കും. ഇത്തരം പരിപാടികൾക്ക് പൊതു ഇടങ്ങളിൽ ടെന്റുകൾ സ്ഥാപിക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്. പബ്ലിക്ക് യൂട്ടിലിറ്റീസ് ആൻഡ് പരിസ്ഥിതി കാര്യ സമിതി ചെയർമാൻ ഡോ. മുഹമ്മദ് ഹസൻ ഇക്കാര്യം പറഞ്ഞതായി മാധ്യമം വാർത്ത റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ രാജ്യത്തെ ട്രാഫിക്, പൊതു സുരക്ഷ നിയമങ്ങൾ എന്നിവ ലംഘിക്കുന്ന തരത്തിലാണെങ്കിൽ കർശനമായ നടപടി ഉണ്ടായിരിക്കും എന്ന് അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല