സ്വന്തം ലേഖകൻ: ട്രാഫിക്, തവാസുൽ, ബി അവെയർ ആപ്പുകൾ ആക്ടിവേറ്റ് ചെയ്യാൻ രാജ്യത്തെ മുഴുവനാളുകളോടും ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങളിൽ അറിയിപ്പുകൾ നൽകുന്നതിനും വിവരങ്ങൾ കൈമാറുന്നതിനുമുദ്ദേശിച്ചാണ് നിർദേശമെന്ന് അധികൃതർ അറിയിച്ചു. എല്ലാവരിലേക്കും കൃത്യസമയത്ത് സന്ദേശങ്ങൾ എത്തിക്കുന്നതിനും ഇത് സഹായകമാകുമെന്നാണ് കരുതുന്നത്.
അതിനിടെ ഇസ്രയേലുമായുള്ള സാമ്പത്തിക ബന്ധം വിഛേദിച്ച് ബഹ്റൈൻ. ഇസ്രയേലിലെ തങ്ങളുടെ സ്ഥാനപതിയെ ബഹ്റെെൻ തിരിച്ചു വിളിച്ചു. ഇസ്രയേലുമായി ഞങ്ങൾക്കുള്ള ബന്ധം താൽക്കാലികമായി നിർത്തിവെക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നതെന്ന് ബഹ്റെെൻ അറിയിച്ചു. തുടർന്ന് ബഹ്‌റൈനിലെ ഇസ്രയേൽ അംബാസഡർ രാജ്യം വിട്ടതായി ബഹ്റെെൻ പാർലമെന്റ് സ്ഥിരീകരിച്ചു.
അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചാണ് ഇസ്രയേൽ ഗാസയിലേക്ക് കയറിയത്. നിരപരാധികളും സാധാരണക്കാരുമായ ജനങ്ങൾക്കെതിരെയാണ് ഇവർ ആക്രമണങ്ങൾ നടത്തിയത്. ഇതിൽ പ്രതിഷേധിച്ചാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് ബഹ്റെെൻ. ബഹ്റെെൻ എപ്പോഴും പലസ്തീൻ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങളെ പിന്തുണയ്‌ക്കുന്ന നിലപാട് സ്വീകരിച്ചിരിക്കുന്നതെന്ന് ബഹ്റെെൻ പാർലമെന്റ് അറിയിച്ചു. ബഹ്റെെൻ പാർലമെന്റ് തങ്ങളുടെ എക്സ് പ്ലാറ്റ്ഫോം വഴിയാണ് ഇക്കാര്യം അറിയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല