സ്വന്തം ലേഖകൻ: ബഹ്റെെനിൽ സന്ദർശക വീസയിൽ എത്തുന്നവർ വർക്ക് പെർമിറ്റ് വീസയിലേക്ക് മാറുന്നതിന് കർശന വിലക്ക്. വീസിറ്റ് വീസയിൽ എത്തി വർക്ക് പെർമിറ്റ് വീസയിലേക്ക് നിരവധി പേർ മാറാറുണ്ട്. മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികൾ ഇത്തരത്തിൽ വീസിറ്റ് വീസയിൽ രാജ്യത്ത് എത്തി ജോലി കണ്ടെത്തി വർക്ക് വീസയിലേക്ക് മാറുന്നത് പതിവാണ്.
ബഹ്റെെൻ വർക്ക് പെർമിറ്റ് വീസ നിയന്ത്രണങ്ങൾ ആണ് ഇപ്പോൾ കർശനമാക്കി. സന്ദർശക വീസ വർക്ക് പെർമിറ്റ് വിലയിലേക്ക് മാറ്റിയത് അല്ലെന്ന കാര്യം ഗ്യാരൻ്റർമാർ ഉറപ്പാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും കർശനമായ മാനദണ്ഡങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്.
ബഹ്റെെൻ എൻട്രി വീസ നിയമത്തിന്റെ ആർട്ടിക്കിൾ 4 പ്രകാരമാണ് പുതിയ നിയമത്തിൽ മാറ്റം വന്നിരിക്കുന്നത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് നാഷനാലിറ്റി, പാസ്‌പോർട്ട്, റസിഡൻസ് അഫയേഴ്സ് ആണ് ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. സന്ദർശക വീസയിൽ എത്തുന്നവർക്ക് വർക്ക് വീസകളിലേക്കോ, അല്ലെങ്കിൽ ഫാമിസി വീസയിലേക്കോ മാറ്റാൻ സാധിക്കില്ല. ഇത്തരത്തിലുള്ള വീസകൾ മാറ്റുന്നത് സംബന്ധിച്ച് നിലനിൽക്കുന്ന നിയമങ്ങൾ പാലിക്കണം.
വീസകളിലേക്ക് മാറുമ്പോൾ അധിക ഫീസ് ഈടാക്കുന്നുണ്ട്. മാത്രമല്ല, രാജ്യത്തേക്ക് വിദേശികൾ പ്രവേശികുമ്പോൾ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും എന്താണെന്നുള്ള വിവരങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടുണ്ട്. നിരവധി പേർ ലോകത്തിന്റെ വിവിധ ഭഗങ്ങളിൽ നിന്നും നിന്നും ബഹ്റെെനിലേക്ക് ജോലി അന്വേഷിച്ച് വരുന്നുണ്ട്. ജീവിത ചെലവ് കുറഞ്ഞത് കാരണം ആണ് ആളുകളെ ബഹ്റെെൻ ജോലിക്കായി തെരഞ്ഞടുക്കുന്നത്. വീസിറ്റ് വീസ റസിഡൻസ് പെർമിറ്റിലേക്ക് മാറുന്നതിന് നിയന്ത്രണം വരുത്തിയത് ഉദ്യോഗാർഥിക്ക് ഇടയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.
ബഹ്റൈന്‍ പൗരന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ നൽകുക. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുക, ബഹ്റെെൻ പൗരൻമാർക്ക് തൊഴിൽ നൽകുന്നതിന് മുൻഗണന നൽകുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ബഹ്റൈന്‍ പാര്‍ലമെന്റ് ഇതുമായി ബന്ധപ്പെട്ട ബില്ല് സമർപ്പിച്ചിരുന്നു.
നിയമനിര്‍മാണത്തിലൂടെ വീസ നിയന്ത്രിക്കുന്നതിനെ ടൂറിസം മന്ത്രാലയം എതിർത്തു. രാജ്യത്തേക്ക് വിദേശകളുടെ എണ്ണം കൂട്ടണം എന്നാണ് ടൂറിസം മന്ത്രാലയം ആവശ്യപ്പെടുന്നത്. രാജ്യത്തിന്റെ പൊതുവായ താല്‍പര്യങ്ങള്‍ക്കും പദ്ധതികള്‍ക്കും അനുസൃതമായി മാറ്രത്തിന്റെ പാതിയിൽ ആണ് ഇപ്പോൾ ബഹ്റെെൻ. പുതിയ മാറ്റം രാജ്യത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരും എന്നാണ് പ്രതീക്ഷിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല