![](https://www.nrimalayalee.com/wp-content/uploads/2021/10/Bahrain-Booster-Dose-Immune-Status-Yellow.jpg)
സ്വന്തം ലേഖകൻ: ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിലാണ് വാക്സിനും ബൂസ്റ്റർ ഡോസുകളും നൽകാൻ ബഹ്റെെൻ തീരുമാനിച്ചിരിക്കുന്നത്. ഇത് രണ്ടും നൽക്കുന്നവരുടെ പട്ടിക ബഹ്റെെൻ ആരോഗ്യ മന്ത്രാലയം പുതുക്കി. ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ യോഗ്യരായ വ്യക്തികൾക്ക് മുൻകൂട്ടി ബുക്ക് ചെയ്തു വാക്സിൻ സ്വീകരിക്കാം. മാധ്യമം ആണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
സ്പുട്നിക്-വി, സിനോഫാം വാക്സിൻ, ഫൈസർ-ബയോൺടെക് എന്നീ വാക്സിനുകൾ ആണ് ബഹ്റെെനിൽ നൽക്കുന്നത്. ഈ വാക്സിനുകൾ നൽക്കുന്ന ഹെൽത്ത് സെന്ററുകളുടെ ലിസ്റ്റും, വാക്സിനുകളുടെ പേരും താഴെ.
സ്പുട്നിക്-വി
ജിദാഫ്സ് ഹെൽത്ത് സെൻറർ, ഹലത് ബു മഹർ ഹെൽത്ത് സെൻറർ എന്നിവിടങ്ങളിൽ ലഭ്യമാകും. ആവശ്യക്കാർക്ക് മുൻക്കൂട്ടി ബുക്ക് ചെയ്ത് വാക്സിനും ബൂസ്റ്റർ ഡോസുകളും സ്വീകരിക്കാൻ സാധിക്കും.
സിനോഫാം വാക്സിൻ
എൻബിബി ഹെൽത്ത് സെൻറർ, അറാദ്, ഷെയ്ഖ് സൽമാൻ ഹെൽത്ത് സെൻറർ, ജോവ് ആൻഡ് അസ്കർ ക്ലിനിക്, അഹ്മദ് അലി കാനൂ ഹെൽത്ത് സെൻറർ, ബുദൈയ്യ കോസ്റ്റൽ ക്ലിനിക്, ഇബ്നു സിന്ന ഹെൽത്ത് സെൻറർ, സല്ലാഖ് ഹെൽത്ത് സെൻറർ എന്നിവിടങ്ങളിൽ സിനോഫാം വാക്സിൻ നൽകും.
ഫൈസർ-ബയോൺടെക്
എൻബിബി ഹെൽത്ത് സെൻറർ, ദേർ, സിത്ര ഹെൽത്ത് സെൻറർ, ഹമദ് കാനൂ ഹെൽത്ത് സെൻറർ, യൂസിഫ് എ. റഹ്മാൻ എൻജിനീയർ ഹെൽത്ത് സെൻറർ, മുഹമ്മദ് ജാസിം കാനൂ ഹെൽത്ത് സെൻറർ, ബിബികെ ഹെൽത്ത് സെൻറർ -ഹിദ്ദ്, മുഹറഖ് ഹെൽത്ത് സെൻറർ, ബിലാദ് അൽ ഖദീം ഹെൽത്ത് സെൻറർ, സബാഹ് അൽ-സലേം ഹെൽത്ത് സെൻറർ, ഹമദ് ടൗൺ ഹെൽത്ത് സെൻറർ, ആലി ഹെൽത്ത് സെൻറർ, ബുദൈയ്യ ഹെൽത്ത് സെൻറർ, അൽ ഹൂറ ഹെൽത്ത് സെൻറർ, ഈസ ടൗൺ ഹെൽത്ത് സെൻറർ, സിത്ര മാൾ, ഷെയ്ഖ് അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖലീഫ ഹെൽത്ത് സെൻറർ, അൽ നയീം ഹെൽത്ത്സെൻറർ, ഷെയ്ഖ് ജാബിർ അൽ അഹമ്മദ് അൽ സബാഹ് ഹെൽത്ത് സെൻറർ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല