സ്വന്തം ലേഖകൻ: സന്ദർശക വീസയിൽ രാജ്യത്തേക്ക് വരുന്നവർ പാലിക്കേണ്ട നിബന്ധനങ്ങൾ എല്ലാവരും ശക്തമായി പാലിക്കണമെന്ന് ബഹ്റൈൻ ആഭ്യന്തരമന്ത്രാലയവും ബഹ്റൈൻ എയർപോർട്ട് കമ്പനിയും അറിയിച്ചു. നിരവധി യാത്രക്കാർ നിയമങ്ങൾ പാലിക്കാതെ എത്തുന്നത് കൊണ്ട് തിരിച്ചു പോകേണ്ട അവസ്ഥയാണ് ഉള്ളത്. ഇന്ത്യൻ എംബസി ആണ് ഇക്കാര്യം അറിയിച്ചത്. എംബസി സോഷ്യൽ മീഡിയാ അകൗണ്ടിലൂടെ ഇതിന് വേണ്ട നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പും സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ ആവശ്യമായ രേഖകൾ കെെവശം ഉണ്ടെന്ന് ഉറപ്പുവരുത്തണം. ബഹ്റെെൻ എയർപോർട്ടിൽ എത്തിയതിന് ശേഷമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ എല്ലാ നിയമങ്ങളും പാലിച്ച് വേണം എത്താൻ. വരുന്ന എല്ലാവരും ഈ നിബന്ധനകൾ പാലിക്കണമെന്ന് എംബസി ആവശ്യപ്പെട്ടു.
സന്ദർശക വീസയിൽ എത്തുന്നവർ വിമാനത്താവളത്തിൽ നിന്നും തിരിച്ച് പോകുന്ന കാഴ്ച പതിവാണ്. ഇത്തരത്തിൽ ആളുകൾ തിരിച്ച് പോകുന്നതിൻെറ എണ്ണം കൂടിയത് കൊണ്ടാണ് നിയന്ത്രണം കർശനമാക്കിയത്. ബഹ്റൈൻ എയർപോർട്ട് കമ്പനി ആണ് നിയന്ത്രണങ്ങൾ കർശമനമാക്കിയത്. നിബന്ധനകൾ കൃത്യമായി പാലിക്കാതെ യാത്രക്കായി എത്തുന്നവരെ പറഞ്ഞു വിടാൻ തന്നെയാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല