സ്വന്തം ലേഖകന്‍: ഖത്തര്‍ സൈനികരോട് രാജ്യം വിടാന്‍ അന്ത്യശാസനം നല്‍കി ബഹ്‌റൈന്‍, പിന്തുണയുമായി ഖത്തറില്‍ തുര്‍ക്കി സൈന്യമെത്തി. ബഹ്‌റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുഎസ് നേവല്‍ഫോഴ്‌സ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവിക്ക് ഖത്തര്‍ സേന 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്ന അന്ത്യശാസനം ബഹ്‌റൈന്‍ നല്‍കിയതായാണ് വിവരം. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ജി.സി.സി രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം തുടരുന്നതിനിടെയാണ് ബഹ്‌റൈന്‍ സ്വരം കടുപ്പിക്കുന്നത്.
2014 മുതലാണ് ഐഎസ് ഭീകരര്‍ക്കു നേരെ യു.എസ് സേന നടത്തുന്ന പോരാട്ടത്തില്‍ ഖത്തര്‍ ഭാഗമാകുന്നത്. ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നതായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. അതേസമയം, യു.എസ്. പ്രതിരോധവകുപ്പ് ആസ്ഥാനമായ പെന്റഗണ്‍ ഖത്തറുമായി സൈനിക സഹകരണം തുടരുന്നുണ്ട്. വിരലിലെണ്ണാവുന്ന ഖത്തര്‍ സൈനികരേ ഈ സഖ്യസേനയില്‍ ഉള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ തുര്‍ക്കിയുടെ സൈന്യം ഖത്തറില്‍ എത്തിയതായി ഖത്തര്‍ പ്രതിരോധമന്ത്രി അറിയിച്ചു. ഖത്തറിലെക്ക് സൈന്യത്തെ അയക്കുമെന്ന് തുര്‍ക്കി നേരത്തേ വ്യക്തമാക്കിയിരുന്നു. ജൂണ്‍ അഞ്ചിന് തുടങ്ങിയ ഗള്‍ഫ് പ്രതിസന്ധി ഇപ്പോഴും ശമനമില്ലാതെ തുടരുകയാണ്. സൗദി സഖ്യരാജ്യങ്ങളും ഖത്തറും നിലപാടുകളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല.
ജൂണ്‍ അഞ്ചിനാണ് ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിക്കുന്നു എന്ന് സൗദി അറേബ്യയും യുഎഇയും ബഹ്‌റൈനും പ്രഖ്യാപിച്ച ഉടന്‍ തന്നെ ഖത്തറിലേക്ക് തുര്‍ക്കി സൈന്യത്തെ അയക്കുമെന്ന് പ്രസിഡന്റ് ത്വയ്യിബ് എര്‍ദോഗന്‍ പറഞ്ഞിരുന്നു. തുര്‍ക്കി പാര്‍ലമെന്റ് ഇതിന് അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ ഗള്‍ഫ് പ്രതിസന്ധി ഉടലെടുക്കുന്നതിന് മുമ്പ് തന്നെ തുര്‍ക്കി ഖത്തറിലേക്ക് സൈന്യത്തെ അയക്കാന്‍ ധാരണയായിരുന്നു എന്നും പ്രതിസന്ധിക്കിടെ ആണ് അന്തിമ തീരുമാനം വന്നതും സൈന്യം എത്തിയതെന്നുമാണ് ഇരു രാജ്യങ്ങളുടേയും നിലപാട്.
തുര്‍ക്കി സൈന്യം ദോഹയില്‍ എത്തി എന്ന് മാത്രമല്ല, അവര്‍ സൈനികാഭ്യാസവും തുടങ്ങിക്കഴിഞ്ഞു എന്നാണ് ഖത്തര്‍ പ്രതിരോധമന്ത്രാസയം വ്യക്തമാക്കിയിട്ടുളളത്. തരീബ് ബിന്‍ സിയാദ് സൈനിക താവളത്തിലായിരുന്നു സൈനികാഭ്യാസം. ത്തറിലേക്ക് തുര്‍ക്കി സൈന്യത്തെ അയക്കുന്നു എന്ന വാര്‍ത്ത ഗള്‍ഫ് രാജ്യങ്ങളെ കൂടുതല്‍ പ്രകോപിപ്പിച്ചിരിക്കുകയാണ് എന്നാണ് അറബ് ലോകത്തു നിന്നുള്ള പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. അറബ് രാജ്യങ്ങള്‍ പുറത്ത് നിന്ന് രാഷ്ട്രീയവും സൈനികവും ആയ സഹായം തേടുന്നത് ഒരേ സമയം ദുരന്തവും പരിഹാസ്യവും ആണെന്നായിരുന്നു യുഎഇയുടെ പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല