സ്വന്തം ലേഖകന്‍: കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിന്? ഉത്തരത്തിനുള്ള സൂചനകളുമായി ബാഹുബലി രണ്ടാം ഭാഗത്തിന്റെ ബ്രഹ്മാണ്ഡ ട്രെയിലെറെത്തി. ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കുശേഷം ഒടുവില്‍ ബാഹുബലിയുടെ ട്രെയിലറെത്തിതെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാലു ഭാഷകളിലാണ് ട്രെയിലര്‍ പുറത്തിറക്കിയത്. 2 മിനിറ്റ് 20 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ പ്രധാന കഥാപാത്രങ്ങളായ പ്രഭാസിന്റെയും റാണ ഭഗുപതിയുടെയും പോരാട്ട രംഗങ്ങള്‍ തന്നെയാണ് പ്രധാന ആകര്‍ഷണം.
ബാഹുബലി ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പോസ്റ്റര്‍ ഇറങ്ങിയതുമുതല്‍ പ്രേക്ഷകര്‍ ആവേശത്തോടെയാണ് ചിത്രത്തെ കാത്തിരുന്നത്. ബാഹുബലിയെ കട്ടപ്പ കൊല്ലുന്നതോടുകൂടിയാണ് ബാഹുബലി സിനിമയുടെ ആദ്യഭാഗം അവസാനിക്കുന്നത്. അന്നു മുതല്‍ എല്ലാവരും ചോദിക്കുന്ന കട്ടപ്പ എന്തിനു ബാഹുബലിയെ കൊന്നു? എന്ന ചോദ്യത്തിന് ട്രെയിലര്‍ വ്യക്തമായ ഉത്തരം നല്‍കുന്നില്ലെങ്കിലും ചില സൂചനകള്‍ നല്‍കുന്നുണ്ട് നിര്‍മ്മാതാക്കള്‍.
നായികമാരില്‍ അനുഷ്‌കയാണ് ട്രെയിലറില്‍ നിറഞ്ഞു നില്‍ക്കുന്നതെങ്കിലും തമ്മയും ഒരു രംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അതേസമയം ട്രെയിലര്‍ നിരാശപ്പെടുത്തുന്നുവെന്ന് ആരാധകരുടെ ആദ്യ കമന്റുകളില്‍ ചിലത്. വിഎഫ് എക്‌സ് മികച്ചുനില്‍ക്കുന്നില്ല എന്നാണ് ആദ്യ പ്രതികരണങ്ങളില്‍ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ബിഗ് ബജറ്റ് ചിത്രമായിരുന്നിട്ടു കൂടി ട്രെയിലറിന് ആ നിലവാരമില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
എങ്കിലും പുറത്തിറങ്ങി ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ ട്രെയിലര്‍ എല്ലാ ഭാഷകളിലും തരംഗമായിക്കഴിഞ്ഞു. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രം ഏപ്രില്‍ 28ന് തിയ്യറ്ററുകളിലെത്തും. ബാഹുബലി ഒന്നാം ഭാഗം 180 കോടി മുടക്കിയാണ് ചിത്രീകരിച്ചത്. ചിത്രം 650 കോടി രൂപയോളമാണ് തീയ്യറ്ററുകളില്‍നിന്നും വാരിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല