സ്വന്തം ലേഖകന്‍: ഗള്‍ഫ് രാജ്യങ്ങളില്‍ അറഫ ദിനം സെപ്റ്റംബര്‍ 11 ഞായറാഴ്ചയും ബലിപെരുന്നാള്‍ 12 തിങ്കളാഴ്ചയും. സൗദിയില്‍ രാജ്യത്ത് ദുല്‍ഖഅദ് 29 വ്യാഴാഴ്ച ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമാകാതിരുന്നത് കാരണം ദുല്‍ഹജ്ജ് ഒന്ന് ശനിയാഴ്ച ആയിരിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതുപ്രകാരം അറഫ ദിനം സെപ്റ്റംബര്‍ 11 ഞായറാഴ്ചയും ബലിപെരുന്നാള്‍ തിങ്കളാഴ്ചയുമായിരിക്കും. ഹജ്ജ് ചടങ്ങുകള്‍ക്ക് സെപ്റ്റംബര്‍ 10 ദുല്‍ഹജ്ജ് എട്ടിന് തുടക്കം കുറിക്കും. സെപ്റ്റംബര്‍ 15 (ദുല്‍ഹജ്ജ് 13ന്) ചടങ്ങുകള്‍ അവസാനിക്കും. ദുല്‍ഹജ്ജ് മാസപ്പിറവി ദര്‍ശിക്കാനും വിവരം നല്‍കാനും രാജ്യത്തെ മുഴുവന്‍ ആളുകളോടും സൗദി സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
വ്യാഴാഴ്ച മാസപ്പിറവി സ്ഥിരീകരിക്കാത്തതിനാല്‍ യു.എ.ഇ. അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ സപ്തംബര്‍ 12ന് തിങ്കളാഴ്ച ബലി പെരുന്നാള്‍ (ഈദുല്‍ അദ്ഹ) ആഘോഷിക്കും. 11ന് ഞായറാഴ്ചയാണ് അറഫാദിനം. സൗദി സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിന്റേതാണ് പ്രഖ്യാപനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല