സ്വന്തം ലേഖകന്‍: ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ദുരൂതയേറുന്നു. ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ ഒളിവിലെന്ന് സംശയമുള്ളതായി ക്രൈംബ്രാഞ്ച്. ഇയാളുടെ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞില്ലെന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. .
ചാലക്കുടിയില്‍ നിന്ന് വാഹനമോടിച്ചത് അര്‍ജുനെന്ന് സ്ഥിരീകരിച്ചു. വാഹനം അമിത വേഗതയിലായിരുന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. അതേ സമയം അപകടത്തിന് മുമ്പ് ബാലഭാസ്‌കര്‍ എത്തിയ കടയിലെത്തിയ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസാണ് കൊണ്ടുപോയതെന്ന് കടയുടമ ഷംനാദ് പറഞ്ഞു.
സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രകാശന്‍ തമ്പി കൈക്കലാക്കിയെന്ന വാര്‍ത്ത ഷംനാദ് നിക്ഷേധിച്ചു. സിസി ടിവി ദൃശ്യങ്ങള്‍ പ്രകാശന്‍ തമ്പി കൊണ്ടുപോയെന്നായിരുന്നു ഷംനാദും ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. എന്നാല്‍ പൊലീസിന്റെ ഇപ്പോഴത്തെ ചോദ്യം ചെയ്യലില്‍ ഷംനാദ് മൊഴി മാറ്റി.
ദൃശ്യങ്ങള്‍ പ്രകാശ് തമ്പി എന്നയാള്‍ കൊണ്ടുപോയിട്ടില്ലെന്നായിരുന്നു ജ്യൂസ് കടയുടമ ഷംനാദ് പറഞ്ഞത്. ക്രൈംബ്രാഞ്ചിനോട് പ്രകാശ് തമ്പി ദൃശ്യങ്ങള്‍ കൊണ്ടുപോയെന്ന് മൊഴി നല്‍കിയിട്ടില്ലെന്നും ഷംനാദ് മാധ്യമങ്ങളോട് പറഞ്ഞു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല