ലണ്ടന്‍ : കഷണ്ടിക്ക് ഉളള കാരണം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതിനുളള മരുന്ന രണ്ട് വര്‍ഷത്തിനുളളില്‍ വിപണിയില്‍ എത്തിക്കാനാകുമെന്ന് ശാസ്ത്രജ്ഞര്‍ക്ക് പ്രതീക്ഷ. ഇത് സംബന്ധിച്ച് ശാസ്ത്രജ്ഞരും ഫാര്‍മ്മസ്യൂട്ടിക്കല്‍ കമ്പനികളും തമ്മിലുളള ചര്‍ച്ചകള്‍ ആരംഭിച്ചു തുടങ്ങി. പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് കഷണ്ടിയുടെ കാരണം കണ്ടെത്തിയിരിക്കുന്നത്. ഹെയര്‍ഫോളിക്കിള്‍സിന്റെ പ്രവര്‍ത്തനം തടയുന്ന ഒരു എന്‍സൈമാണ് കഷണ്ടിക്ക് കാരണമാകുന്നതെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.
നിരവധി ഫാര്‍മ്മസ്യൂട്ടിക്കല്‍ കമ്പനികളുമായി മരുന്ന് സംബന്ധച്ച ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും രണ്ട് വര്‍ഷത്തിനുളളില്‍ മരുന്ന് വിപണിയിലെത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഗവേഷണത്തിന് നേതൃത്വം നല്കിയ ഡോ. ജോര്‍ജ്ജ് കോട്ട്സാര്ലിസ് പറഞ്ഞു. കഷണ്ടിക്ക് കാരണമാകുന്ന പ്രോട്ടീനെ തടയുന്ന മരുന്നുകള്‍ നിലവില്‍ അസ്ത്മയ്ക്കും അലര്‍ജിക്കും പകരമായി ഉപയോഗിക്കുന്നുണ്ട്.പ്രോസ്റ്റാഗ്ലാന്‍ഡിന്‍ ഡി2 എന്ന എന്‍സൈമാണ് മുതിര്‍ന്നവരിലെ ഹെയര്ഫോളിക്കിളുകളുടെ പ്രവര്‍ത്തനത്തെ തടയുന്നത്. കഷണ്ടിയുടെ കാരണം ജനതികമാണന്ന് നേരത്തെ കണ്ടെത്തിയിരുന്നെങ്കിലും അവയുടെ യഥാര്‍ത്ഥ കാരണം ഇതുവരെ കണ്ടെത്തിയിരുന്നില്ല.
കഷണ്ടിയുളളവരുടെ തലയോട്ടിയില്‍ സാധാരണ മുടിയുളളവരില് കാണുന്നതിനേക്കാള്‍ മൂന്നിരട്ടി പിഡിജി2വിന്റെ അളവ് കൂടുതലുളളതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. മുടികിളിര്‍ക്കുന്ന കോശങ്ങള്‍ പാകപ്പെടാത്തതാണ് പുരുഷന്മാരില് കഷണ്ടിയുണ്ടാകാന്‍ കാരണമെന്ന് നേരത്തെ ഇവര്‍ കണ്ടെത്തിയിരുന്നു. കഷണ്ടിയുളള ആളുകളില്‍ മുടികൊഴിയുമ്പോള്‍ ആഭാഗത്ത് വീണ്ടും മുടികിളിര്‍ക്കാന്‍ സഹായിക്കുന്ന കോശങ്ങള്‍ പാകപ്പെടുന്നതില്‍ നിന്ന് പിഡിജി2 തടയുന്നതാണ് ഈ ഭാഗത്ത് വീണ്ടും മുടികിളിര്ക്കാതിരിക്കുന്നതിന് കാരണം.
ഈ എന്‍സൈമുകളുടെ തടയുന്ന ഗുളികകള്‍ ആസ്തമയ്ക്കും അലര്‍ജിക്കും മരുന്നായി ഉപയോഗിക്കുന്നുണ്ട്. ഇവ ലോഷന്‍ രൂപത്തിലേക്ക് മാറ്റിയ ശേഷം തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ചാല്‍ കഷണ്ടിയുളള ഭാഗത്ത് മുടി കിളിര്‍ക്കുമെന്നാണ് കരുതുന്നത്. പുതിയ മരുന്ന് സ്ത്രീകളിലെ മുടികൊഴിച്ചില്‍ തടായാനും നല്ലതാണന്ന് ലാബ് പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ഏതാണ്ട് നാല്പത് ശതമാനം സ്ത്രീകളിലും ആര്ത്ത വിരാമത്തിന് ശേഷം ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കൊണ്ട് മുടി പൊഴിയാറുണ്ട്. പുരുഷന്മാരില് ഇതിന്റെ അളവ് കൂടുതലാണ്. അന്‍പത് കഴിഞ്ഞ പകുതിയിലേറെ പുരുഷന്മാരി്ലും കഷണ്ടിയുടെ ഏതെങ്കിലും വകഭേദം കണ്ടെത്താറുണ്ട്. എഴുപത് കഴിഞ്ഞവരില്‍ കഷണ്ടിയുളളവരുടെ എണ്ണം എഴുപത് ശതമാനത്തിലധികമാണ്. ബ്രിട്ടനില്‍ മാത്രം 7.4 മില്യണ്‍ ആളുകള്‍ കഷണ്ടിയെ ശപിച്ചുകൊണ്ട് കഴിച്ചുകൂട്ടുന്നുണ്ടെന്നാണ് കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല