കഷണ്ടിക്ക് മരുന്നു വികസിപ്പിച്ചെന്ന സന്തോഷ വാര്‍ത്ത ലോകത്തോട് പങ്കു വെയ്ക്കുകയാണ് ശാസ്ത്രജ്ഞന്മാര്‍. എന്നാല്‍ അക്കൂട്ടത്തില്‍ ചെറിയ ദുഖവുമുണ്ടായേക്കാം. കഷണ്ടിക്ക് ചികിത്സ തുടങ്ങണമെങ്കില്‍ തലയില്‍ ബാക്കിയുള്ള മുടി കൂടി നീക്കം ചെയ്യണം. യുഎസിലെ ശാസ്ത്രജ്ഞരാണ് കഷണ്ടിത്തലയന്മാരുടെ മുഖത്ത് ചിരി വിടര്‍ത്തുന്ന ഈ കണ്ടു പിടുത്തം നടത്തിയിരിക്കുന്നത്. മുടി പിഴുത് എടുത്തു കളയുകയാണ് ചെയ്യേണ്ടത് അപ്പോള്‍ അവിടെ പുതിയ മുടിയിഴകള്‍ കിളുത്തു വരും. മുടി കിളുക്കുന്ന സ്ഥലത്തുണ്ടാകുന്ന ഒരു കെമിക്കല്‍ റിയാക്ഷനാണ് മുടി കിളുക്കാന്‍ കാരണമെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. പുതിയ മുടിയിഴകള്‍ കിളുക്കുന്നതിനായി ഒരു മാസത്തെ സമയമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
ലോകത്തെമ്പാടുമുള്ള ലക്ഷ കണക്കിന് പുരുഷന്മാരും സ്ത്രീകളുമാണ് കഷണ്ടി കൊണ്ട് കൊണ്ട് കഷ്ടപ്പെടുന്നത്. പലരുടെയും ആത്മവിശ്വാസം കെടുത്തുന്ന ഒന്ന് കൂടിയാണ് മുടി കൊഴിച്ചില്‍.
മുടി പറിച്ചു കളയുന്ന പ്രദേശത്താണ് ഈ ചികിത്സ കൊണ്ട് മുടി തഴച്ചു വളരുന്നത്. അതുകൊണ്ടാണ് തലയിലുള്ള മുടി മുഴുവനെടുത്താല്‍ അത് നല്ലതായിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല