സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര് പുരസ്കാരം റയല്‍ മഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റോണാള്‍ഡോക്ക്. ഫിഫ ബെസ്റ്റ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്കാര നേട്ടത്തിന് പിന്നാലെയാണ് ലയണല്‍ മെസ്സിയെയും നെയ്മറിനെയും പിന്തള്ളി ക്രിസ്റ്റിയാനോ അഞ്ചാം തവണയും ബാലണ്‍ ഡി ഓസ് പുരസ്കാരം സ്വന്തമാക്കിയത്.
ഇതോടെ ഈ പുരസ്കാര നേട്ടത്തില്‍ ക്രിസ്റ്റിയാനോ, മെസ്സിയോടൊപ്പമെത്തി.
2008, 2013, 2014, 2016 വര്‍ഷങ്ങളിലാണ് ഇതിനുമുമ്പ് ക്രിസ്റ്റിയാനോ പുരസ്കാരം സ്വന്തമാക്കിയത്. 2009, 2010, 2011, 2012, 2015 വര്‍ഷങ്ങളിലാണ് മെസ്സി ഈ നേട്ടം കൈവരിച്ചത്. യൂറോപ്പിലെ മികച്ച ഫുട്ബാളര്‍ക്ക് ഫ്രഞ്ച് ഫുട്ബാള്‍ മാഗസിന് നല്‍കുന്നതാണ് ബാലണ്‍ ഡി ഓര് പുരസ്കാരം.
മെസ്സി രണ്ടും നെയ്മര്‍ മൂന്നും സ്ഥാനത്തായി. ബുഫണ്, ലൂക്ക മോഡ്രിച്ച്, സെര്‍ജിയോ റാമോസ്, എംബാപ്പെ, എന്‍ഗാളോ കാന്റെ, ലെവന്‍ഡോവ്സ്കി, ഹാരികെയ്ന് എനിവരാണ് നാലു മുതല്‍ താഴേക്കുള്ള സ്ഥാനങ്ങള്‍ സ്വന്തമാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല