സ്വന്തം ലേഖകൻ: ജൂൺ ഒന്നു മുതൽ ദുബായിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ പൂർണമായി നിരോധിക്കും. 25 പൈസ കൊടുത്താൽ പ്ലാസ്റ്റിക് ബാഗുകൾ ലഭിച്ചിരുന്നു. ഇതാണ് പൂർണമായി നിർത്തലാക്കുന്നത്. പകരം ഒന്നിലേറെ തവണ ഉപയോഗിക്കാവുന്ന തുണി സഞ്ചികളിലേക്കു മാറാനാണ് നഗരസഭയുടെ നിർദേശം. 2026ഓടെ ഒറ്റത്തവണ ഉപയോഗിക്കുന്ന മുഴുവൻ ഉൽപന്നങ്ങളും ഘട്ടംഘട്ടമായി നിർത്തലാക്കും.
നിരോധന നിയമം ലംഘിക്കുന്നവർക്ക് 200 ദിർഹം പിഴ ചുമത്തും. മനുഷ്യർക്കും മൃഗങ്ങൾക്കും പരിസ്ഥിതിക്കും ദോഷം ചെയ്യുന്നതുമൂലമാണ് പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിരോധിക്കുന്നത്. 57 മൈക്രോമീറ്ററിൽ കൂടുതൽ കനം കുറഞ്ഞ എല്ലാ തരം ബാഗുകൾ, ബയോഡീഗ്രേഡബിൾ ബാഗുകൾ എന്നിവയും നിരോധിച്ചു.
ബ്രെഡ് ബാഗുകൾ, പച്ചക്കറികൾ, മത്സ്യം, മാംസം എന്നിവയ്ക്കുള്ള റോൾ ബാഗുകൾ, 57 മൈക്രോമീറ്ററിൽ കൂടുതൽ കട്ടിയുള്ള ബാഗുകൾ, ലോൺട്രി ബാഗുകൾ, ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ ബാഗുകൾ, വ്യത്യസ്ത വലുപ്പത്തിലും തരത്തിലുമുള്ള മാലിന്യ സഞ്ചികൾ, ധാന്യ സഞ്ചികൾ.
രിസ്ഥിതി മലിനീകരണം തടയുന്നതിന്റെ ഭാഗമായി അബുദാബിയില്‍ അടുത്ത മാസം മുതല്‍ ഒറ്റത്തവണ ഉപയോഗത്തിനുള്ള ഫോം കപ്പുകള്‍ക്ക് നിരോധം വരും. ജൂണ്‍ ഒന്ന് മുതലാണ് സ്റ്റൈറോഫോമില്‍ നിര്‍മിച്ച കപ്പുകള്‍ക്കും പാത്രങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുന്നത്.
ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന തെര്‍മോകോള്‍, സ്റ്റൈറോഫോം തുടങ്ങിയ പോളിസ്ട്രീന്‍ കൊണ്ട് നിര്‍മിക്കുന്ന പാത്രങ്ങള്‍ക്കാണ് ജൂണ്‍ ഒന്ന് മുതല്‍ നിരോധം നിലവില്‍ വരുന്നത്. സ്റ്റൈറോഫോമില്‍ നിര്‍മിച്ച കപ്പുകള്‍, പാത്രങ്ങള്‍, മൂടികള്‍ എന്നിവക്കെല്ലാം വിലക്ക് ബാധകമാണ്. പരിസ്ഥിതി സൗഹൃദമല്ലാത്ത ഇത്തരം ഉല്‍പ്പന്നങ്ങള്‍ കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യുന്നത് മൂലം ഉണ്ടാകുന്ന മനുഷ്യന്റെയും പ്രകൃതിയുടെയും ആരോഗ്യത്തിന് ഹാനികരമായ മൈക്രോപ്ലാസ്റ്റിക്കുകളുടെ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല