1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2023

സ്വന്തം ലേഖകൻ: ടൈറ്റാനിയം ഡയോക്‌സൈഡ് അടങ്ങിയ ഭക്ഷ്യഉൽപന്നങ്ങളുടെ ഉൽപാദനവും ഇറക്കുമതിയും വിപണനവും രാജ്യത്ത് നിരോധിക്കുന്നു. ജുലെെ 22 മുതൽ ആണ് നിയമം നിലവിൽ വരുന്നത്. ജനുവരിയിൽ, കൃഷി, ഫിഷറീസ്, ജലവിഭവ വകുപ്പ് മന്ത്രി ഭക്ഷ്യസുരക്ഷ ചട്ടങ്ങളിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ട് മന്ത്രിതല തീരുമാനം എത്തിയത്. നിയമം ലംഘിച്ചാൽ 1,000 റിയാൽ പിഴ ചുമത്തും. ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കി.

ഉത്തരവിറങ്ങി ആറ് മാസത്തിനുശേഷമാണ് നിയമം പ്രാബല്യത്തിൽ വരാൻ പോകുന്നത്. 171 എന്നപേരിൽ അറിയപ്പെടുന്ന ടൈറ്റാനിയം ഡയോക്സൈഡ് ഭക്ഷ്യവസ്തുക്കൾ നിറവും ഭംഗിയും നൽകാനാണ് ഇത് ഉപയോഗിക്കുന്നത്. അതോടൊപ്പം പെയിന്റുകൾ, കോട്ടിങ്ങുകൾ, ഫാർമസിക്യൂട്ടിക്കൽ, കോസ്മറ്റിക്, ടൂത്ത് പേസ്റ്റ് എന്നിവയിലും ഇത് ഉപയോഗിക്കുന്നുണ്ട്. ഇത്തരം സൂക്ഷ്മ ഘകടങ്ങൾ ഉള്ള ഉൽപന്നങ്ങൾക്ക് ശരീരത്തിന്‍റെ പ്രകൃതിദത്തമായ പ്രതിരോധ മാർഗങ്ങളെ മറികടന്ന് കരൾ, ശ്വാസകോശം, ദഹനേന്ദ്രിയ സംവിധാനം എന്നിവയിലേക്ക് പ്രവേശിക്കാൻ സാധിക്കും.

ഭക്ഷ്യവസ്തുക്കളിൽ കാൻഡി, കോഫി ക്രീമർ, ചില ബേക്കറി ഇനങ്ങളിലും ഇത് ഉപയോഗിക്കാറുണ്ട്. ഭക്ഷ്യ വസ്തുക്കൾക്ക് വെളുപ്പുനിറം നൽകാനും കാണാൻ ഭംഗിയുള്ളതാവാനും ഇത് ഉപയോഗിക്കുന്നതിലൂടെ സഹായിക്കും. ചില ഇനം പാൽ ഉൽപന്നങ്ങൾ, ചോക്ലറ്റുകൾ, ച്യൂയിങ്കം എന്നിവയിലും ഇതിന്റെ അംശം കണ്ടെത്തി. ചെറിയ അളവിൽ ഇത് ശരീരത്തിൽ എത്തുന്നത് വലിയ കുഴപ്പമില്ലെങ്കിലും വലിയ അളവിൽ അത് ശരീരത്തിൽ എത്തുന്നത് വലിയ പ്രശ്നമാണ്. കാൻസർ, ഡിഎൻഎ മാറ്റം വരെ ഇതിലൂടെ സംഭവിക്കും.

സൺക്രീമുകളിലും പേസ്റ്റുകളിലും ഇ 171 ഘടകങ്ങൾ ഉണ്ടെങ്കിലും വായിൽ ഉപയോഗിക്കുന്നത് അപകടമല്ലെന്നാണ് ഈ മേഖലയിലെ വിദഗ്തർ പറയുന്നത്. കണ്ണിൽ ഇവയുടെ ഘടകം എത്തുന്നത് അപകടം ആണ് കണ്ണ് ചെറിച്ചിൽ വരാൻ ഇത് കാരണമാകും. ഇൻഹാലർ ചെയ്യുമ്പോൾ ഇതിന്റെ അംശങ്ങൾ വായിന്റെ ഉള്ളിൽ കയറുന്നത് ശ്വാസകോശ കാൻസറിന് കാരണമാകും. തൊലിയിൽ ഇത് വലിയ അളവിൽ എത്തുന്നത് ചെറി അടക്കമുള്ളവ ഉണ്ടാകാൻ കാരണമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.