ചാനലുകളുടെ അവാര്‍ഡ് നൈറ്റുകളിലും ടെലിവിഷന്‍ പരിപാടികളിലും പങ്കെടുക്കുന്നതിന് സിനിമാ താരങ്ങള്‍ക്ക് ഫിലിം ചേമ്പറിന്റെ വിലക്ക്. ടെലിവിഷന്‍ പരിപാടികളില്‍ അവതാരകരാകുന്നതിനും വിലക്കേര്‍പ്പെടുത്തി. താരസംഘടനയായ അമ്മയ്ക്ക് ഇത് സംബന്ധിച്ച കത്ത് നാളെ നല്‍കും.
ആഗസ്ത് ഒന്നുമുതല്‍ തീരുമാനം നടപ്പാക്കുമെന്ന് ഫിലിം ചേമ്പര്‍ അറിയിച്ചു. വിലക്ക് ലംഘിക്കുന്ന താരങ്ങളുമായി സഹകരിക്കില്ലെന്നും ഫിലിം ചേമ്പര്‍ വ്യക്തമാക്കി.
സിനിമകളുടെ ടെലിവിഷന്‍ സംപ്രേഷണാവകാശം മൂന്ന് മാസത്തേക്ക് വാങ്ങില്ലെന്ന് ചാനലുകള്‍ തീരുമാനമെടുത്ത സാഹചര്യത്തിലാണ് വിലക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല