സ്വന്തം ലേഖകന്‍: വിമാന യാത്രക്കിടെ യാത്രക്കാരുടെ സെല്‍ഫി പിടുത്തം നിരോധിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഒരുങ്ങുന്നു. നിലവില്‍ വിമാനത്തിലുള്ളില്‍ ഫോട്ടോയെടുക്കുന്നതിനു നിയന്ത്രണമുണ്ട്. എന്നാല്‍ വിമാന ജീവനക്കാരുള്‍പ്പെടെ ഈ നിയമം ലംഘിക്കുന്ന പശ്ചാത്തലത്തിലാണ്, നിയമം കൂടുതല്‍ കര്‍ശനമാക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ആലോചിക്കുന്നത്.
നിലവില്‍ വിമാനത്തിനുള്ളില്‍ വര്‍ധിച്ചുവരുന്ന മൊബൈല്‍ സെല്‍ഫികള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള സിഗ്‌നലുകള്‍ വിമാനത്തിന്റെ കോക്പിറ്റില്‍ നിന്നും എയര്‍ ട്രാഫില്‍ കണ്‍ട്രോളുമായുള്ള ആശയവിനിമയം അടക്കമുള്ള സാങ്കേതിക കാര്യങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാമെന്നതു കൊണ്ടാണ്, വിമാനത്തിനുള്ളില്‍ മൊബൈല്‍ ഫോണിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ പലരും ഇത് കാര്യമാക്കാറില്ലെന്നും അധികൃതര്‍ പറയുന്നു. ഇത്തരം അശ്രദ്ധകള്‍ കൊണ്ട് കൂടുതല്‍ പ്രത്യാഘാതം ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാലും കൂടാതെ സുരക്ഷാ പ്രശ്‌നങ്ങള്‍ വര്‍ധിച്ചുവരുന്നതും കാരണമാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല