1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 9, 2016

സ്വന്തം ലേഖകന്‍: കേരളത്തിലെ ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖാ പ്രവര്‍ത്തനം നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ആയുധകായിക പരിശീലനം പാടില്ലെന്നും ആരാധനാലയങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ പാടില്ലെന്നും ചൂണ്ടിക്കാട്ടിയുള്ളതാണ് ഉത്തരവെന്നാണ് സൂചന.

ഇതുസംബന്ധിച്ച ദേവസ്വം വകുപ്പിന്റെ നിര്‍ദേശം നിയമവകുപ്പ് അംഗീകരിച്ചു. മതസ്ഥാപനങ്ങളില്‍ ആയുധ പരിശീലനം പാടില്ലെന്ന വാദം നിയമ സെക്രട്ടറിയുടെ അനുമതിയും ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ക്ഷേത്രങ്ങളിലെ ആയുധ പരിശീലനം ഉപേക്ഷിക്കണമെന്ന് മന്ത്രി ജി.സുധാകരനും അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, ആര്‍.എസ്.എസ് ഒരു ക്ഷേത്രത്തിലും ആയുധ പരിശീലനം നല്‍കുന്നില്ലെന്ന് ബി.ജെ.പി നേതാക്കള്‍ പ്രതികരിച്ചു. ആര്‍.എസ്.എസ് ഭക്ത സംഘടനയാണെന്ന അഭിപ്രായത്തില്‍ മാറ്റമില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് ആയുധപരിശീലനം നടത്തുന്നതായി അറിയില്ല. അതിനെക്കുറിച്ച് ആരും പരാതിപ്പെട്ടിട്ടില്ല. അങ്ങനെയുണ്ടെങ്കില്‍ ആര്‍ജവത്തോടെ പറ്റില്ലെന്ന് പറയുമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.