ചില രാജ്യങ്ങളില്‍ ചില ഭക്ഷണങ്ങള്‍ നിരോധിച്ചിട്ടുണ്ടാകും. അവിടുത്തെ കാലാവസ്ഥക്കും ആരോഗ്യത്തിനും ചേര്‍ന്നതല്ലാത്തതിനാലാണ് ഇത്തരം നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ചില സമയം വംശനാശം വന്നുകൊണ്ടിരിക്കുന്ന സസ്യജീവ ജാലങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയാകാം. ജൂലൈ ഒന്നു മുതല്‍ കാലിഫോര്‍ണിയയില്‍ ഫോയി ഗ്രാസിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ക്രിത്രിമമായി കൊഴുപ്പ് കൂട്ടിയ താറാവിന്റെ കരളാണ് ഫോയി ഗ്രാസ്. നിരോധനം വന്നതുമുതല്‍ ഇതിന്റെ വില ഇരട്ടിയായി. കാലിഫോര്‍ണിയയിലെ റസ്‌റ്റോറന്റുകളില്‍ അവസാനമായി ഫോയി ഗ്രാസ് കഴിക്കാനുളളവരുടെ തിരക്കാണ്. ഇത്തരം നിരോധിച്ച ചില ഭക്ഷണസാധനങ്ങള്‍ പരിചയപ്പെടാം.
ഷാര്‍ക്ക് ഫിന്‍
സ്രാവുകളുടെ ചിറകുകള്‍ ഭക്ഷണമായി ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. കാലിഫോര്‍ണിയ, യൂറോപ്യന്‍ യൂണിയന്‍, യുഎസ്, കാനഡ, ബ്രസീല്‍, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ സ്രാവിന്റെ ചിറക് കൈവശം വെയ്ക്കുന്നതോ, വില്‍ക്കുന്നതോ കുറ്റകരമാണ്. സ്രാവിനെ പിടിച്ച് ചിറക് മുറിച്ചെടുത്ത ശേഷം അവയെ കടലിലേക്ക് തന്നെ പറഞ്ഞയക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇവക്ക് പ്രത്യേകിച്ച് പോഷകഗുണമൊന്നുമില്ലതാനും.
ടൊമാറ്റോ കെച്ചപ്പ്
ടൊമാറ്റോ കെച്ചപ്പ് ഫ്രാന്‍സില്‍ നിരോധിച്ചിരിക്കുന്ന ഒരു ഭക്ഷണസാധനമാണ്. ഫ്രാന്‍സിലെ സ്‌കൂളുകളിലാണ് ടൊമാറ്റോ കെ്ച്ചപ്പ് നിരോധിച്ചിരിക്കുന്നത്. എന്നാല്‍ ആഴ്ചയിലൊരിക്കല്‍ ഫ്രഞ്ച് ഫ്രൈസിനൊപ്പം കെച്ചപ്പ് ഉപയോഗിക്കാവുന്നതാണ്. പരമ്പരാഗത ഫ്രഞ്ച് ഭക്ഷണത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നിരോധനമേര്‍പ്പെടുത്തിയതെന്ന് നാഷണല്‍ അസോസിയേഷന്‍ ഓഫ് കളക്ടീവ് റസ്റ്റോറന്റ്‌സിന്റെ ചെയര്‍മാന്‍ ക്രിസ്റ്റോഫി ഹെബോര്‍ട് പറഞ്ഞു
ജാപ്പനീസ് പഫര്‍ ഫിഷ്
ജാപ്പനീസ് ഭക്ഷണത്തിലെ പ്രസിദ്ധമായ ഡിഷാണ് ജാപ്പനീസ് പഫര്‍ ഫിഷ്. എന്നാല്‍ പഫര്‍ഫിഷിന്റെ സ്‌കിന്‍, ലിവര്‍, ഓവറി എന്നിവിടങ്ങളില്‍ കാണ്‌പ്പെടുന്ന വിഷം കാരണമാണ് യൂറോപ്യന്‍ യൂണിയനില്‍ ഈ ഭക്ഷണം നിരോധിച്ചിരിക്കുന്നത്. വിയറ്റ്‌നാമിലും പഫര്‍ ഫിഷിനെ പിടിക്കുന്നതും വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ലോകത്ത് മറ്റെല്ലായിടത്തും പഫര്‍ഫിഷ് ഡിഷായി നല്‍കാവുന്നതാണ്. എന്നാല്‍ ഡിഷ് ഉണ്ടാക്കുന്ന ഷെഫ് രണ്ടോ മൂന്നോ വര്‍ഷത്തെ അപ്രന്റീസ്ഷിപ്പ് പാസ്സായിരിക്കണം. മാത്രമല്ല അപ്രന്റീസ്ഷിപ്പില്‍ മുപ്പത്തിയഞ്ച് ശതമാനമെങ്കിലും വിജയനിരക്ക് ഉളളവര്‍ക്ക് മാത്രമേ ഈ ഡിഷ് ഉണ്ടാക്കാനുളള അനുവാദമുളളു.
കുതിര ഇറച്ചി
കുതിര ഇറച്ചി 732ല്‍ തന്നെ യൂറോപ്പിലാകമാനം നിരോധിച്ചതാണ്. എന്നാല്‍ 1000ത്തില്‍ ഐ്‌സ്‌ലാന്‍ഡ് പ്രത്യേകമായി കുതിര ഇറച്ചിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് പതിയെ നിരോധനം ഇല്ലാതാവുകയായിരുന്നു .അടുത്തിടെ അമേരിക്ക അഞ്ചുവര്‍ഷത്തേക്ക് കുതിര ഇറച്ചിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഒബാമ 2011 നവംബറില്‍ ഈ നിരോധനം എടുത്തുകളഞ്ഞിരുന്നു. അടുത്തിടെയായി ഇ്റ്റലിയിലും ഫ്രാന്‍സിലും കുതിര ഇറച്ചിയോട് പ്രീയം കൂടിയിട്ടുണ്ട്. ഇറ്റലിയിലെ വര്‍ദ്ധിച്ച് വരുന്ന ആവശ്യം നിറവേറ്റാന്‍ ഒരു വര്‍ഷം കിഴക്കന്‍ .യൂറോപ്പില്‍ നിന്ന് 20,000 കുതിരകളെയാണ് ഇറക്കുമതി ചെയ്യുന്നത്.യു കെയില്‍ ഔദ്യോഗികമായി കുതിരയിറച്ചിക്കു നിരോധനം ഇപ്പോഴില്ല.ടെസ്കോ അടക്കമുള്ള ചില കടകളില്‍ ഇതു ലഭ്യമാണ്.എന്നിരുന്നാലും ബ്രിട്ടീഷുകാര്‍ക്ക് ഈ ഇറച്ചിയോട് അത്ര താല്‍പ്പര്യം പോര .
പച്ചപ്പാല്‍
പാല്‍ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണങ്കിലും പച്ചപ്പാല്‍ പല രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്. കറന്നയുടനെ ലഭിക്കുന്ന പാലാണ് ഇത്. പാസ്ചുറൗസ് ചെയ്യാത്ത പാല്‍ വില്‍ക്കുന്നത് അമേരിക്കയിലെ 22 സ്റ്റേറ്റുകളും കാനഡയും നിരോധിച്ചിട്ടുണ്ട്. പച്ചപ്പാലില്‍ അടങ്ങിയിരിക്കുന്ന ബാക്ടീരിയ ശരീരത്തിന് ദോഷം ചെയ്യുമെന്നതിനാലാണ് ഇത്. എന്നാല്‍ പാസ്ചുറൈസേഷന്‍ പാലില്‍ അടങ്ങിയിരിക്കുന്ന ചില നല്ല എന്‍സൈമുകളെ നശിപ്പിക്കുമെന്നൊരു വാദവുമുണ്ട്. അതിനാല്‍ തന്നെ പാസ്ചുറൈസ്ഡ് മില്‍ക്കിനേക്കാള്‍ റോ മില്‍ക്ക് കുടിക്കുന്നതാണ് ന്‌ല്ലെതെന്നൊരു വാദവുമുണ്ട്.
മാഗ്ഗോട്ട് ചീസ്
ഈ ഭക്ഷണ പദാര്‍ത്ഥം ഒഴിവാക്കേണ്ടത് തന്നെയാണ്. റോട്ടിങ്ങ് ചീസ് ഇന്ഡ സാര്‍ഡിനാന്‍ എന്നറിയപ്പെടുന്ന ഈ വെളള ചീസ് പെക്കോറിനോ സാര്‍ഡോ ചീസിലേക്ക് ലാര്‍വ്വകളെ കുത്തിവെച്ച് നിര്‍മ്മിക്കുന്നതാണ്. ഈ ലാര്‍വ്വകള്‍ വിരിഞ്ഞ് വിരകളായി പുറത്തേക്ക് വരും. പാരമ്പര്യവാദികള്‍ പറയുന്നത് ലാര്‍വ്വ വിരിയുന്നതിന് മുന്‍പ് തന്നെ ചീസ് കഴിക്കണമെന്നാണ്. എന്നാല്‍ ഈ ലാര്‍വ്വ വയറ്റിലുളള ദഹനരസങ്ങളെ അതിജീവിക്കാന്‍ കഴിയുന്നതാണന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാലാണ് യൂറോപ്യന്‍ യൂണിയന്‍ മാഗ്ഗോട്ട് ചീസിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുളളത്.
ഓര്‍ട്ടോളന്‍
ഫ്രാന്‍സില്‍ കാണപ്പെടുന്ന ചെറിയ ഇനം പക്ഷിയാണ് ഓര്‍ട്ടോളന്‍. ഇതിനെ പിടിക്കുന്നതും ഭക്ഷിക്കുന്നതും ഫ്രാന്‍സില്‍ കുറ്റകരമായി്ട്ടാണ് കണക്കാക്കുന്നത്. എന്നാല്‍ അനധികൃതമായി ഇതിനെ പല റസ്റ്റോറന്റുകളും വില്‍ക്കാറുണ്ട്. ഒരു പീസിന് ഏകദേശം 150 പൗണ്ട് വരെ വില ഈടാക്കാറുണ്ട്.
സ്റ്റെവിയ
സൂര്യകാന്തി കുടുംബത്തില്‍ പെട്ട ഒരു ഹെര്‍ബാണ് സ്റ്റാവിയ. നിലവില്‍ ഇതിന്റെ ഇലകള്‍ ഒരു സ്വീറ്റനറായാണ് ഉപയോഗിക്കുന്നത്. 1985ല്‍ ഇത് പ്രത്യുല്പാദനത്തെ ബാധിക്കുന്നുവെന്ന കണ്ട് നിരോധിച്ചിരുന്നു. എന്നാല്‍ പിന്നീട് 1994ല്‍ അമേരിക്കയിലെ ഫുഡ് ആന്‍്ഡ് ഡ്രഗ്ഗ് അഡ്മിനിസ്‌ട്രേഷന്‍ സ്്റ്റാവിയ ഒരു ഡയറ്ററി സപ്ലിമെന്റായി ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. 20005ലാണ് ഇന്ത്യയില്‍ സ്്റ്റാവിയ നിരോധിക്കുന്നത്. എന്നാല്‍ 2011 നവംബറില്‍ യൂറോപ്യന്‍ യൂണിയന്‍ സ്റ്റാവിയ ഒരു സ്വീറ്റ്‌നറായി ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
ബ്ലാക്ക് എന്‍ഡഡ് റെഡ്ഫിഷ്
1980ലാണ് അമേരിക്കയില്‍ ബ്ലാക്ക് എന്‍ഡഡ് റെഡ്ഫിഷ് കൂടുതല്‍ ജനപ്രീയമാകുന്നത്. എന്നാല്‍ ഇത് റെഡ്ഫിഷിന്റെ വംശനാശത്തിന് കാരണമാകുമെന്ന് മന്്സ്സിലാക്കിയ അമേരിക്കയിലെ കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് റെഡ്ഫിഷിനെ പിടിക്കുന്നതും സൂക്ഷിക്കുന്നതും താല്‍ക്കാലികമായി നിരോധിച്ചു.
ഹാഗ്ഗീസ്
ആടുകളുടെ ശ്വാസകോശം ഭക്ഷണമായി ഉപയോഗിക്കുന്നത് നിരോധിച്ച രാജ്യമാണ് യുഎസ്. കഴിഞ്ഞ 22 വര്‍ഷമായി ഈ നിരോധനം തുടരുന്നു. കഴിഞ്ഞ 2010ല്‍ ഹഗ്ഗീസിനുളള നിരോധനം എടുത്തുകളയുമെന്ന് കരുതിയിരുന്നെങ്കിലും ഇപ്പോഴും നിരോധനം തുടരുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല