ബാന്‍ബറി: ബാന്‍ബറി മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷങ്ങള്‍ ജനുവരി ഏഴിന് നടക്കും. ബാന്‍ബറി ബി.ജി.എന്‍ സ്കൂള്‍ ഹാളില്‍ വൈകുന്നേരം 4.30 മുതലാണ് പരിപാടികള്‍. അന്നേദിവസം നടത്തുന്ന ക്രിസ്തുമസ് ട്രീ മത്സരത്തില്‍ പങ്കെടുക്കുവാന്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് വൈകുന്നേരം നാലിന് ക്രിസ്തുമസ് ട്രീകളുമായെത്തി അലങ്കരിച്ചു മത്സരത്തില്‍ പങ്കെടുക്കുവാവുന്നതാണ്. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ സമ്മാനമായി നല്‍കും.
കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ താല്പര്യമുള്ളവര് ജനുവരി ഒന്നാം തീയ്യതിക്ക് മുന്‍പായി ഷിബു ചാക്കോ: 07970412961, റ്റിഷ മാത്യു: 07411919754 എന്നീ നമ്പരുകളില്‍ പേരുകള്‍ നല്‍കേണ്ടതാണ്. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല