ഷോയ് കുര്യാക്കോസ്
ലണ്ടന്‍ : മൂന്നാമത് ബാംഗ്ലൂര്‍ ഓക്‌സ്‌ഫോര്‍ഡ് കോളേജ് പൂര്‍വ വിദ്യാര്‍ഥി സംഗമം ജൂണ്‍ 20 21 തീയതികളില്‍ ആഘോഷിക്കുന്നു. യുകെയിലെ മാല്‍വണ്‍ നഗരമാണ് ഇത്തവണയും സംഗമത്തിനായി തിരഞ്ഞെടുത്ത നഗരം. എല്ലാവരുടെയും സൌകര്യാര്ധം പ്രസിദ്ധമായ മാല്‍വെണില്‍ വച്ചാണ് പ്രഥമ സംഗമം നടക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി സംഗമം വിജയകരമായി നടത്തിയിരുന്നു. ബാംഗ്ലൂര്‍ ഓക്‌സ്‌ഫോര്‍ഡ് കോളേജില്‍ നിന്നും പഠിച്ചിറങ്ങി യുകെയിലെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരും അവരുടെ കുടുംബാങ്ങങ്ങളും ആണ് ഒന്നിച്ചു കൂടുന്നത് . രണ്ടു ദിവസങ്ങളിലായി നടക്കുന്ന സംഗമം വിജയകരമാക്കാനുള്ള തയാറെടുപ്പിലാണ് സംഘാടകര്‍. ജൂണ്‍ 20 21 ശനി, ഞായര്‍ തീയതികളിലാണ് സംഗമം നടക്കുന്നത്. വിവിധ കലാപരിപാടികള്‍, ഗാനമേള, ബാര്‍ബിക്യു കൂടി നടത്തി സൗഹ്രദം പുതുക്കാനുള്ള ഒരുക്കത്തിലാണ് അണിയറക്കാര്‍. കുട്ടികള്‍ക്ക് കളിക്കാനുള്ള പ്രത്യേക സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. യുകെയിലുള്ള എല്ലാ ബാംഗ്ലൂര്‍ ഓക്‌സ്‌ഫോര്‍ഡ് കോളേജ് പൂര്‍വ വിദ്യാര്ധികളും ഇത് ഒരു ക്ഷണമായി സ്വീകരിച്ചു സകുടുംബം വന്നു സംഗമം ഒരു വിജയമാക്കുവാന്‍ പ്രത്യേകം അറിയിച്ചു കൊള്ളുന്നു. രാവിലെ 10.30 ന് റെജിസ്‌ട്രെഷന്‍ ആരംഭിക്കുന്നു. തുടര്‍ന്ന് വിവിധ പരിപാടികള്‍. ഭക്ഷണവും, കിടക്കുവാനുള്ള സൌകര്യവും ഒരുക്കുന്നതാണ്. മുന്‍ കൂട്ടി റെജിസ്‌ട്രേഷന്‍ നടത്തുന്നത് വളരെ അഭികാമ്യം ആയിരിക്കും. കൂടാതെ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിവരം അറിയിക്കുന്ന പക്ഷം അതിനുള്ള അവസരം കൂടി ഒരുക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
mail : oxfordsangamam@yahoo.comFacebook : oxfordsangamamShoy Kuriakose : 07709037035Tessy : 07983381791Anuradh : 07511 166977സംഗമ വേദി : Highball Country Centre, Hanly Swan, Worcester. WR8 0DX
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല