സ്വന്തം ലേഖകന്‍: ബാങ്കോക്കിലെ സഫാരി വേള്‍ഡില്‍ കുരങ്ങനൊപ്പം ഫോട്ടോയെടുത്ത യുവതിക്ക് കിട്ടിയ പണിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. ഈ പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്ക് അവിടുത്തെ മൃഗങ്ങളോടൊപ്പം നിന്ന് ഫോട്ടോ എടുക്കാനുള്ള സൗകര്യമുണ്ട്.
നിശ്ചിത തുക നല്‍കി ടിക്കറ്റ് എടുത്താല്‍ ഇവയോടൊപ്പം ഇഷ്ടമുള്ള രീതിയില്‍ ഫോട്ടോക്ക് പോസ് ചെയ്യാം.എന്നാല്‍ കുരങ്ങനോടൊപ്പം പോസ് ചെയ്ത യുവതിക്ക് സംഭവിച്ചത് കാണികളെ ഞെട്ടിച്ചു. പല പോസുകളില്‍ മനുഷ്യക്കുരങ്ങിനോടൊപ്പം നിന്ന് ഫോട്ടോ എടുക്കുകയായിരുന്നു യുവതി.
ഒടുവില്‍ ടൈറ്റാനിക് ശൈലിയില്‍ പിന്നില്‍ കുരങ്ങനെ നിര്‍ത്തിയപ്പോഴാണ് വിരുതന്‍ തനിനിറം പുറത്തെടുത്തത്. ഫോട്ടോ എടുക്കുന്നതിനിടെ കുരങ്ങന്‍ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പിടിക്കുകയും പല്ലിളിക്കുകയും ചെയ്തത് കൃത്യമായി ഫോട്ടോഗ്രാഫര്‍ പകര്‍ത്തുകയും ചെയ്തു.
ഈ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. ആദ്യം ഒന്നും പരിഭ്രമിച്ചെങ്കിലും യുവതിയും ഫോട്ടോയെടുപ്പ് പൂര്‍ത്തിയാക്കി വേഗം സ്ഥലം വിട്ടു. ഒറാങ്കുട്ടാന്‍ എന്ന മനുഷ്യക്കുരങ്ങാണ് ഈ വികൃതി ഒപ്പിച്ചത്. എന്നാല്‍ ഇത് കുരങ്ങന്മാരുടെ സാധാരണ പെരുമാറ്റമാണെന്ന നിലപാടിലാണ് സഫാരി വേള്‍ഡ് അധികൃതര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല