സ്വന്തം ലേഖകന്‍: മാതൃരാജ്യത്തേക്ക് മടങ്ങാന്‍ മടിച്ച് ബംഗ്ലാദേശിലുള്ള റോഹിങ്ക്യകള്‍; അഭയാര്‍ഥികളെ തിരികെയെത്തിക്കാന്‍ യുഎന്‍ സഹകരണം തേടാന്‍ ബംഗ്ലാദേശ്. മ്യാന്മാറുമായി നേരത്തെ ഒപ്പുവെച്ച കരാര്‍പ്രകാരം റോഹിങ്ക്യകളെ തിരികെയെത്തിക്കുന്ന ദൗത്യത്തില്‍ യു.എന്‍ പങ്കാളിയാകുമെന്ന് ബംഗ്ലാദേശ് വ്യക്തമാക്കി.
ബംഗ്ലാദേശ് അതിര്‍ത്തി ഗ്രാമമായ കോക്‌സ് ബസാറില്‍ കഴിയുന്നവരെ അവരുടെ ഇംഗിതത്തിനെതിരായി തിരികെ അയക്കുന്നുവെന്ന പരാതി ഒഴിവാക്കാനാണ് നടപടി. യു.എന്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പുനരധിവാസ അപേക്ഷഫോറം പൂരിപ്പിച്ചുനല്‍കിയവരെ മാത്രമാകും തിരിച്ചയക്കുക.
ബംഗ്ലാദേശില്‍ കഴിയുന്ന അഭയാര്‍ഥികളില്‍ ഭൂരിപക്ഷവും മാതൃരാജ്യത്തേക്ക് തിരിച്ചുപോകാന്‍ വിസമ്മതിക്കുന്നവരാണ്. ഇത് ബംഗ്ലാദേശ് അധികൃതരെ കുഴക്കുന്നുണ്ട്. തിരിച്ചയക്കാനുള്ള നടപടിക്ക് തുടക്കമായിട്ടും മ്യാന്മറില്‍നിന്ന് പീഡനം ഭയന്ന് ബംഗ്ലാദേശിലേക്ക് ഒഴുക്ക് ഇപ്പോഴും തുടരുകയാണ്. ഏഴു ലക്ഷത്തോളം റോഹിങ്ക്യകളാണ് നിലവില്‍ അഭയാര്‍ഥികളായുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല