സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ വീണ്ടും മതമൗലികവാദികള്‍ തലപൊക്കുന്നു, ഇസ്ലാമിക് തീവ്രവാദത്തെ വിമര്‍ശിച്ച് പോസ്റ്റിട്ട യുവാവിനെ വെടിവച്ചു കൊന്നു. ഫേസ്ബുക്കിലൂടെ ഇസ്ലാമിക് തീവ്രവാദത്തെ വിമര്‍ശിച്ച നസീമുദ്ദീന്‍ സമദ് എന്ന നിയമ വിദ്യാര്‍ഥിയാണ് വെടിയേറ്റ് മരിച്ചത്. സമദിനെ വടിവാള്‍ ഉപയോഗിച്ച് വെട്ടിയതിനു ശേഷം തലക്ക് വെടിവെച്ചു കൊല്ലുകയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ധാക്ക ജഗന്നാഥ് സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന സമദിനെ കഴിഞ്ഞ ദിവസം സര്‍വകലാശാലയിലിട്ട് നാലംഗ സംഘം ആക്രമിക്കുകയായിരുന്നു. ഇസ്ലാമിക തീവ്രവാദത്തെ വിമര്‍ശിക്കുന്ന സമദിന്റെ പോസ്റ്റുകള്‍ മതമൗലിക വാദികളെ ചൊടിപ്പിച്ചിരുന്നു. സര്‍വകലാശാലയില്‍ നിയമം പഠിക്കാന്‍ എത്തിയത് മുതല്‍ ഇയാള്‍ തീവ്രവാദികളുടെ നിരീക്ഷണത്തിലായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ വര്‍ഷം നിരീശ്വരവാദം പ്രചരിപ്പിച്ചതിന് നാലിലധികം ബ്‌ളോഗര്‍മാരെയാണ് ബംഗ്ലാദേശിലെ മതമൗലികവാദികള്‍ കൊലപ്പെടുത്തിയത്. അന്‍സാറുള്ള ബംഗ്‌ളാ എന്ന സംഘടനയാണ് ഈ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല