സ്വന്തം ലേഖകൻ: ബംഗ്ലാദേശിൽ മറ്റൊരു ഇസ്കോൺ ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം. ധാക്കയിലെ ഇസ്കോൺ ക്ഷേത്രവും ഇസ്കോൺ കേന്ദ്രവും തീവെച്ച് നശിപ്പിച്ചെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട്. ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്. ആക്രമണം നടന്ന വിവരം ഇസ്കോൺ വക്താക്കൾ സ്ഥിരീകരിച്ചു.
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ തുടർക്കഥയാവുകയാണെന്നും മറ്റൊരു ഇസ്കോൺ കേന്ദ്രവും ക്ഷേത്രവും കൂടി അക്രമികൾ തകർത്തുവെന്നും കൊൽക്കത്തയിലെ ഇസ്കോൺ വൈസ് പ്രസിഡൻ്റും വക്താവുമായ രാധാറാം ദാസ് പ്രതികരിച്ചു.
ധാക്കയിലെ ഇസ്കോൺ നാംഹട്ട കേന്ദ്രവും അവിടെയുണ്ടായിരുന്ന ക്ഷേത്രവുമാണ് കത്തിച്ചത്. ശ്രീ ശ്രീ രാധാകൃഷ്ണ ക്ഷേത്രം, ശ്രീ ശ്രീ മഹാഭാഗ്യ ലക്ഷ്മി നാരായണ ക്ഷേത്രം എന്നിവ തകർക്കപ്പെട്ടു. ഇരുക്ഷേത്രങ്ങളും നാംഹട്ട കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്നതായിരുന്നു. ധാക്ക ജില്ലയിൽ തുരാഗ് പൊലീസ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന ധൂർ ഗ്രാമത്തിലാണ് ക്ഷേത്രങ്ങൾ സ്ഥിതിചെയ്തിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല