സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ പത്രപ്രവര്‍ത്തകരും ബുദ്ധിജീവികളും ഉള്‍പ്പടെ 10 പേര്‍ക്ക് വധഭീഷണി. ഭീഷണി ലഭിച്ചവരില്‍ സര്‍വകലാശാല മേധാവിയും പത്രപ്രവര്‍ത്തകരും ഭരണകക്ഷി നേതാക്കളും ഉള്‍പ്പെടും. വടക്കു പടിഞ്ഞാറന്‍ മേഖലയിലെ നാതോറിലെ പ്രസ് ക്ലബിലേക്കാണ് ആക്രമി സംഘം ഭീഷണി സന്ദേശം അയച്ചത്.
ഇസ്ലാമിക് ലിബറേഷന്‍ ഫ്രണ്ട് എന്ന പേരിലാണ് ഭീഷണി പുറപ്പെടുവിച്ചിരിക്കുന്നത്. പട്ടികയിലുള്ളവര്‍ക്ക് സുരക്ഷ ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു. രാജ്യത്ത് നിലവിലുള്ളത് ജനങ്ങളെ അടിച്ചമര്‍ത്തുന്ന സര്‍ക്കാരാണെന്നും ഖിലാഫത് സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഇവരുടെ വധശിക്ഷ നടപ്പാക്കുന്നതെന്നുമാണ് സംഘത്തിന്റെ ന്യായീകരണം.
അതിനിടെ, പ്രഫ. രിസാഉുല്‍ കരീം സിദ്ദീഖിയുടെ ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് രാജ്യത്ത് വിദ്യാര്‍ഥികളും അധ്യാപകരും പ്രക്ഷോഭം ശക്തമാക്കുകയാണ്. സിദ്ദീഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. ഏപ്രില്‍ 23നായിരുന്നു പ്രഫ. സിദ്ദീഖിയെ കൊലപ്പെടുത്തിയത്.
രാജ്യത്ത് മൂന്നു വര്‍ഷത്തിനിടെ മതേതര, പുരോഗമന ചിന്താഗതി പുലര്‍ത്തുന്ന 30 പേരെയാണ് മതഭ്രാന്തന്മാര്‍ ദാരുണമായി കൊലപ്പെടുത്തിയത്. ബ്ലോഗര്‍മാര്‍, പുരോഗമനവാദികളായ ആക്ടിവിസ്റ്റുകള്‍, വിദേശികള്‍, ബുദ്ധിജീവികള്‍ തുടങ്ങിയവരാണ് ആക്രമികളുടെ കൊലക്കത്തിക്ക് നിരന്തരമായി ഇരയാക്കപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല