സ്വന്തം ലേഖകന്‍: ബംഗ്ലാദേശിന് മതേതരം വേണ്ട, ഇസ്ലാം രാഷ്ട്രമായി തുടരാമെന്ന് ഹൈക്കോടതി വിധി. ഇസ്ലാം മതത്തിന്റെ രാജ്യത്തിന്റെ ഔദ്യോഗിക മതമെന്ന പദവി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ബംഗ്ലാദേശ് ഹൈക്കോടതിയുടെ വിധി. 1971ല്‍ ഭരണഘടന രൂപകരിക്കുമ്പോള്‍ ബംഗ്ലാദേശ് മതേതര രാജ്യമായിരുന്നു.
എന്നാല്‍ 1988 ല്‍ അന്നത്തെ സൈനിക ഭരണാധികാരി ഹുസൈന്‍ മുഹമ്മദ് ഭരണഘടനാ ഭേദഗതിയിലൂടെ ബംഗ്ലാദേശിനെ ഇസ്ലാം രാഷ്ട്രമാക്കി മാറ്റി. ഈ ഭരണഘടനാ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിറ്റിസണ്‍ ഗ്രൂപ്പ് കോടതിയെ സമീപിച്ചത്.
ഭരണഘടനാ ഭേദഗതി കൊണ്ടു വന്ന സമയത്ത് തന്നെ ഇവര്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു. പിന്നീട് 28 വര്‍ഷത്തിന് ശേഷമാണ് സംഘം വീണ്ടും കോടതിയെ സമീപിച്ചത്. വാദം പോലും കേള്‍ക്കാതെയാണ് കോടതി ഹര്‍ജി തള്ളിയതെന്നും ഹര്‍ജി തള്ളുന്നതിന് പ്രത്യേക കാരണമൊന്നും കോടതി വ്യക്തമാക്കിയിട്ടില്ലെന്നും ഗ്രൂപ്പിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല