സ്വന്തം ലേഖകന്‍: ബംഗ്ലാദേശും പാകിസ്ഥാനും ഹിന്ദു രാഷ്ട്രങ്ങളാണെന്ന അവകാശ വാദവുമായി ആര്‍എസ്എസ് രംഗത്ത്. ബംഗ്ലാദേശും പാകിസ്ഥാനും ഹിന്ദു രാഷ്ട്രങ്ങള്‍ തന്നെയാണന്നത് സംശയമില്ലാത്ത കാര്യമാണെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതാണ് വ്യക്തമാക്കിയത്.
ഇതിലാര്‍ക്കും സംശയം വേണ്ട. ഇന്ത്യന്‍ ഉപഭൂഖണ്ഡം മുഴുവന്‍ ഹിന്ദു രാഷ്ട്രമാണെന്നും ബംഗ്ലാദേശും പാകിസ്ഥാനും ഹിന്ദു രാഷ്ട്രത്തിന്റെ ഭാഗമാണെന്നും ആരും മറക്കരുതെന്നും ഭാഗവത് പറഞ്ഞു.
മധുരയില്‍ നടന്ന ആര്‍എസ്എസ് പരിശീലന ശിബിരത്തില്‍ സംസാരിക്കുകയായിരുന്നു ഭാഗവത്. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്. അത് നമ്മള്‍ മറക്കരുത്. ഈ ഒരു വിശ്വാസത്തില്‍ അടിയുറച്ച് നില്‍ക്കേണ്ടത് ആവശ്യമാണ്. മറ്റു പല കാര്യങ്ങളിലും മാറ്റം അനിവാര്യമെങ്കില്‍ ആവാം.
എന്നാല്‍ ഹിന്ദു രാഷ്ട്രമെന്ന വിശ്വസത്തില്‍ മാറ്റമുണ്ടാകരുതെന്നും ഭാഗവത് ഓര്‍മ്മിപ്പിച്ചു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ജീവിക്കുന്ന ഓരോരുത്തരും ഹിന്ദു രാഷ്ട്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഭാഗവതിന്റെ പ്രസ്താവന ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല