1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2024

സ്വന്തം ലേഖകൻ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊറിയര്‍ കമ്പനികളുടെയും ഒമാന്‍ പോസ്റ്റിന്റെയും പേരില്‍ രാജ്യത്ത് നിരവധി പേർക്ക് എസ്എംഎസ്സുകൾ എത്തി. പലർക്കും എന്താണ് എന്ന് മനസ്സിലായില്ല. എന്നാൽ പിന്നീടാണ് ഇത് തട്ടിപ്പാണെന്ന വാർത്ത എത്തിയത്. ഉടൻ തന്നെ മുന്നറിയിപ്പുമായി ബങ്ക് മസ്കറ്റ് രംഗത്തെത്തി. ഇത്തരത്തിൽ ഫോണിൽ ലഭിക്കുന്ന എസ്എംഎസ് ലിങ്കുകൾ ആരും ക്ലിക്ക് ചെയ്യരുത്. വ്യാജ എസ്എംഎസുകൾ ആണ് ഇവയെന്നാണ് ബങ്ക് മസ്കറ്റ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

നിങ്ങൾക്ക് ഒരു കൊറിയർ ഉണ്ട്. എന്നാൽ നൽകിയിരിക്കുന്ന വിലാസം തെറ്റാണ് അതിനാൽ അവിടെ എത്തിക്കാൻ സാധിക്കില്ല. കൃത്യമായ വിലാസം നല്‍കുകയും ഡെലിവറി ഫീസ് അടയ്ക്കുകയും ചെയ്താല്‍ കൊറിയർ എത്തിക്കാം എന്നാണ് സന്ദേശത്തിൽ പറയുന്നത്. തുടർന്ന് ഒരു ലിങ്ക് നൽകിയിട്ടുണ്ട്. ഇത്തരത്തുലുള്ള ലിങ്കുകളിൽആരും ക്ലിക്ക് ചെയ്യരുത്. പണം നഷ്ടപ്പെടുക മാത്രമല്ല, ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ ആളുകളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാനും സാധ്യത കൂടുതൽ ആണെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.

ചിലപ്പോൾ ബാങ്ക് അകൗണ്ട്, ഡെബിറ്റ് / ക്രെഡിറ്റ് കാർഡുകൾ ആവശ്യപ്പെടുന്ന മെസേജുകൾ എത്താം. അല്ലെങ്കിൽ ഫോൺകോൾ ആയിരിക്കും. ഇതെല്ലാം വ്യാജമാണ്. അത്തരം തട്ടിപ്പിൽ ഒന്നും ആരും വീഴരുതെന്ന് ഒമാന്‍ സെന്‍ട്രല്‍ ബാങ്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിരവധി ബോധവത്കരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കലും ഒരുപാട് പണം നഷ്ട്ടപ്പെട്ട കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സാമ്പത്തിക തട്ടിപ്പ് സംഭവങ്ങള്‍ സംബന്ധിച്ച നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഏത് ബാങ്കിലാണ് നിങ്ങളുടെ അകൗണ്ട്, അതിൻ എത്ര രൂപയുണ്ട്. സ്യകാര്യ പാസ്വേഡ് എന്താണ് എന്നത് സംബന്ധിച്ച വിവരങ്ങൾ ഒരിക്കലും പുറത്തുവിടരുത്. ഫോണ്‍കോള്‍, ടെക്സ്റ്റ് മെസ്സേജ്, അല്ലെങ്കിൽ സോഷ്യൽ മീഡിയ വഴി പല തരത്തിലുള്ള വിവരങ്ങൾ അന്വേഷിച്ച് വിളിക്കുകയും മെസേജ് അയക്കുകയും ചെയ്യുന്നവർ വരും. അവർക്കൊന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കെെമാറരുത്.

ഇതെല്ലാം വ്യാജമാണെന്നും സർക്കാർ അധികൃതരോ, ബാങ്ക് അധികൃതരോ ഒരിക്കരും ഫോൺ വഴിയോ , മെസേജ് വഴിയോ ഇത്തരത്തിലുള്ള കാര്യങ്ങൾ ചോദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ബാങ്കുമായി ബന്ധപ്പെട്ട് ഇടപാടി നടത്തുകയോ അല്ലെങ്കിൽ പണം കെെമാറുകയോ ചെയ്യമ്പോൾ സൂക്ഷിക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.