1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 10, 2015

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്കില്‍ ഒരു മാസത്തേക്ക് കൂടി മാറ്റം വരുത്തില്ല. നിലവിലെ പലിശനിരക്ക് 0.5 ശതമാനം തുടരും. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഏറ്റവും താഴ്ന്ന പലിശനിരക്കാണിത്.

ബ്രിട്ടന്റെ സാമ്പത്തിക സ്ഥിതി അനുകൂലമായി പുരോഗമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പലിശനിരക്കില്‍ വര്‍ദ്ധനവ് വരുത്തുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ പ്രതീക്ഷിച്ചിരുന്നത്. സാമ്പത്തിക വളര്‍ച്ച മികച്ച തോതിലാണ്, ഭവന വിപണി വളര്‍ച്ചയുടെ സൂചനകള്‍ കാണിച്ചു തുടങ്ങിയിട്ടുണ്ട്, ബുധനാഴ്ച്ചത്തെ ബജറ്റില്‍ അടിസ്ഥാന വേതനത്തില്‍ വര്‍ദ്ധനവും പ്രഖ്യാപിച്ചു. ഇങ്ങനെ എല്ലാം അനുകൂല സാഹചര്യങ്ങളായിട്ടും പലിശനിരക്ക് വര്‍ദ്ധിപ്പിക്കുന്നത് ഒരു മാസം കൂടി തള്ളി വെയ്ക്കുകയായിരുന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട്.

എക്കണോമിക് ഡേറ്റയുടെ പിന്‍ബലത്തില്‍ മാത്രമെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്കുകളില്‍ മാറ്റം വരുത്തുകയുള്ളുവെന്ന് ബാങ്ക് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍നെ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്കില്‍ മാറ്റം വരുത്തുമ്പോള്‍ അതിന്റെ പ്രതിഫലനം മൊത്തം വിപണിയിലുമുണ്ടാകും. മുന്നേറി കൊണ്ടിരിക്കുന്ന ബ്രിട്ടീഷ് സാമ്പത്തിക മേഖലയെ പിന്നോട്ട് അടിക്കുന്ന ഒരു നടപടിയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഭാഗത്തുനിന്നും ഉണ്ടാകാതിരിക്കാനാണ് പലിശനിരക്കുകള്‍ താല്‍ക്കാലികമായിട്ടാണെങ്കിലും ഉയര്‍ത്തേണ്ട എന്ന് തീരുമാനിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.