ലണ്ടന്‍: ബാങ്ക് ഓഫ് ഇംഗ്ലണ്ട് 2017 വരെ അടിസ്ഥാന നിരക്കില്‍ വര്‍ദ്ധന വരുത്തില്ലെന്ന് പ്രവചനം. സാമ്പത്തിക പ്രതിസന്ധി തുടങ്ങിയതു മുതല്‍ അടിസ്ഥാന നിരക്ക് ഉയര്‍ത്താനുളള സാധ്യത അകലെയാണന്നാണ് മണി മാര്‍ക്കറ്റിന്റെ പ്രവചനം. രണ്ടായിരത്തി പതിനാറ് ഡിസംബറിലോ രണ്ടായിരത്തി പതിനേഴ് ജനുവരിയിലോ ബാങ്ക് ഓഫ് ഇംഗ്ലണ്ട് വായ്പയുടെ അടിസ്ഥന പലിശനിരക്ക ഉയര്‍ത്താന്‍ സാധ്യതയുളളുവെന്നാണ് കരുതുന്നത്.
എന്നാല്‍ പുതിയ പ്രവചനം ബ്രട്ടീഷ് സാമ്പത്തിക രംഗത്ത് അഭിപ്രായഭിന്നതക്ക് വഴിവെച്ചു. മാന്ദ്യത്തില്‍ നിന്ന കരകറാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അതിന്റെ അടിസ്ഥാന നിരക്ക് ഉയര്‍ത്തേണ്ടി വരുമെന്ന് ഒരു വിഭാഗം സാമ്പത്തിക ശാസ്ത്രജ്ഞന്‍മാര്‍ പറഞ്ഞിരുന്നു. അടുത്ത ഒരു വര്‍ഷത്തിനുളളില്‍ പലിശ നിരക്കില്‍ വര്‍ദ്ധനവുണ്ടാകുമെന്ന്് ദ ഏണസ്റ്റ് ആ്ന്‍ഡ് യെംഗ് ഐടിഇഎം ക്ലബ്ബിലെ ഒരു പ്റ്റം സാമ്പത്തികശാസ്ത്രജ്ഞന്‍മാര്‍ കണക്ക് കൂട്ടിയിരുന്നത്.ആഗോളതലത്തില്‍ പണപ്പെരുപ്പം കൂടുന്നത് അഭ്യന്തര വിപണിയേയും ബാധിക്കുമെന്നും അതില്‍ നിന്ന് രക്ഷപെടുന്നതിന് വേണ്ടി ബാങ്കുകള്‍ അടുത്തവര്‍ഷം പകുതിയോടെങ്കിലും പലിശനിരക്ക് ഉയര്‍ത്താന്‍ നിര്‍ബന്ധിതരാകുമെന്നുമാണ് ഇവരുടെ വാദം.
എന്നാല്‍ തികച്ചും വ്യത്യസ്ഥമായ നിലപാടാണ് ക്യാപിറ്റല്‍ എക്‌ണോമിക്‌സ് സംഘ്ത്തിനുളളത്. പലിശ കുറഞ്ഞനിരക്കില്‍ തുടരുമെന്നും രണ്ടായിരത്തി പതിനഞ്ചെങ്കിലും ആകാതെ ഇതില്‍ ഒരു വര്‍ദ്ധനവ് പ്രതീക്ഷിക്കാനാകില്ലന്നുമാണ് ഇവരുടെ വാദം. 1975ന് ശേഷം ആദ്യമായി രാജ്യം ഡബിള്‍ ഡിപ്പ് റിസഷനിലേക്ക് നീങ്ങുകയാണന്നാണ് റിപ്പോര്‍ട്ട്. ഒരു മാന്ദ്യത്തില്‍ നിന്ന് പൂര്‍ണ്ണമായും മുക്തമാകുന്നതിന് മുന്‍പ് മറ്റൊരു സാമ്പത്തികമാന്ദ്യം ബാധിക്കുന്നതിനെയാണ് ഡബിള്‍ഡിപ്പ് എന്ന് വിളിക്കുന്നത്. 2014വരെ സാമ്പത്തിക മാന്ദ്യം തുടരുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ചീഫ് എക്കണോമിസ്റ്റ് സ്‌പെന്‍സര്‍ ഡെയില്‍ പറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല