1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 16, 2012

ബാങ്കുകളും വ്യാപാരികളും പെട്രോള്‍ വിലയില്‍ സ്ഥിരമായി ക്രിത്രിമത്വം കാണിക്കുന്നതായി ഔദ്യോഗിക റിപ്പോര്‍ട്ട്. ബാങ്കുകളുടെ പലിശനിരക്കില്‍ ക്രിത്രിമം കാട്ടിയ അതേ രീതിയിലാണ് എണ്ണവിലയിലും ക്രിത്രിമം കാട്ടുന്നതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഇതിനാലാണ് ആഗോളതലത്തില്‍ എണ്ണവില ഉയര്‍ന്നുനില്‍ക്കുന്നതെന്നും രേഖകള്‍ വ്യക്തമാക്കുന്നു. എണ്ണവിലയുടെ വിശ്വാസ്യതയില്‍ ഇതോടെ ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞദിവസം പുറത്തുവന്ന ജി20 റിപ്പോര്‍ട്ടിലാണ് എണ്ണവില സ്ഥിരമായി ഗൂഡാലോചനയ്ക്കും ക്രിത്രിമത്വത്തിനും വിധേയമാകുന്നുവെന്ന വിവരമുളളത്.

ബാങ്ക് ഉദ്യോഗസ്ഥര്‍, വ്യാപാരികള്‍, എണ്ണകമ്പനികള്‍ തുടങ്ങിയവയ്ക്ക് വിലയില്‍ ക്രിത്രിമം കാട്ടുന്നതിനും തെറ്റായ വിലകള്‍ പ്രഖ്യാപിക്കുന്നതിനും സ്ഥിരമായി ഇന്‍സെന്റീവ് ലഭിക്കാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇതോടെ ലിബോര്‍ റേറ്റ് വിവാദം പോലെ എണ്ണവിലയിലും തിരിമറി നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് രാഷ്ട്രിയ, സാമൂഹ്യ പ്രവര്‍ത്തകര്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. വിവാദത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിയന്തിരമായി ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദിവസേന എണ്ണഇടപാടുകള്‍ നടത്തുന്ന ബാങ്കുകള്‍, ഹെഡ്ജ് ഫണ്ട്‌സ്, എനര്‍ജി കമ്പനികള്‍ എന്നിവര്‍ സമര്‍പ്പിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എണ്ണവില നിശ്ചയിക്കുന്നത്. എണ്ണവില ഉയര്‍ത്തി നിര്‍ത്താനായി ഇവര്‍ സ്ഥിരമായി തെറ്റായ കണക്കുകളാണ് സമര്‍പ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

കഴിഞ്ഞ മാസമാണ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സെക്യൂരിറ്റീസ് കമ്മീഷന്‍സ് (IOSCO) ജി20 റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. റിപ്പോര്‍ട്ടില്‍ പങ്കുവെയ്ക്കുന്ന പ്രധാന ആശങ്കയാണ് എണ്ണവിലയെ സംബന്ധിച്ചുളളത്. ജി20 രാജ്യങ്ങളിലെ ധനകാര്യമന്ത്രിമാരുടെ സംഘമാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. വ്യാപാരികള്‍ അവരുടെ ലാഭത്തിനായി എണ്ണവിലയില്‍ ഇടപെടുന്നതായാണ് ജോര്‍ജ്ജ് ഒസ്‌ബോണ്‍ അടങ്ങുന്ന സംഘം കണ്ടെത്തിയത്. ജനങ്ങള്‍ക്ക് എന്തുനല്‍കണം എന്ന് തീരുമാനിക്കാനുളള സ്വാതന്ത്ര്യം ഈ കമ്പനികള്‍ക്കുണ്ട്. അതിനാല്‍ തന്നെ അവരുടെ ലാഭത്തിനായി തെറ്റായ കണക്കുകള്‍ സമര്‍പ്പിക്കുകയും ഒപ്പം വിപണിയില്‍ ഇടപെടുകയും ചെയ്യുന്നു. ഇതിന്റെ ഫലം അനുഭവിക്കേണ്ടിവരുന്നത് സാധാരണക്കാരായ ജനങ്ങളാണ് – റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇത്തരത്തില്‍ ക്രിത്രിമം കാട്ടുന്നതിനായി ഉദ്യോഗസ്ഥര്‍ക്ക് കമ്പനികള്‍ ഇന്‍സെന്റീവ് എന്ന പേരില്‍ പടിനല്‍കാറുണ്ട്. എണ്ണകമ്പനികള്‍ സമര്‍പ്പിക്കുന്ന തെറ്റായ രേഖകള്‍ അതേ പോലെ പ്രസിദ്ധീകരിക്കുന്നതിനായി പത്ര പ്രവര്‍ത്തകര്‍ക്കുപോലും ഇവര്‍ പണം നല്‍കാറുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. എണ്ണകമ്പനികള്‍ പറയുന്നത് മുഴുവനായും അതേപോലെ വിഴുങ്ങണ്ടന്നും ഐഓഎസ്‌സിഓ മുന്നറിയിപ്പ് നല്‍കുന്നു. എണ്ണ കമ്പനികള്‍ നല്‍കുന്ന കണക്കുകള്‍ മാധ്യമങ്ങള്‍ അതേ പടി പ്രസിദ്ധീകരിക്കുകയാണ് ചെയ്യുന്നത്. ഇതിലെ സാങ്കേതിക വശങ്ങള്‍ ചികഞ്ഞ് പോകാനുളള പരിശീലനമൊന്നും സാധാരണ മാധ്യമപ്രവര്‍ത്തകന് ലഭിക്കാറില്ല. അതിനാല്‍ തന്നെ മാധ്യമങ്ങളില്‍ വരുന്ന ഇത്തരം കണക്കുകളില്‍ പകുതിയെ സത്യമുണ്ടാകാറുളളു. സത്യം ചികഞ്ഞ് പോയാലും കമ്പനികളുടെ പണക്കൊഴുപ്പിന് മുന്നില്‍ അവ പുറത്ത് വരാറില്ലന്നും റിപ്പോര്‍ട്ട് പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.