1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2012

ലണ്ടന്‍: പലിശനിരക്് 0.5%ത്തിലും താഴേക്ക് താഴ്ത്താന്‍ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ടിനോട് ആവശ്യപ്പെട്ടു. താഴേക്ക് പോകുന്ന ബ്രിട്ടന്റെ സാമ്പത്തിക സ്ഥിതിയെ സ്ഥിരപ്പെടുത്താന്‍ ഇതിന് കഴിയുമെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റീന്‍ ലെഗാര്‍ഡ് ചൂണ്ടിക്കാട്ടി. പലിശ നിരക്ക് പൂജ്യം ശതമാനത്തിലേക്ക് താഴ്ത്തുന്നത് ഭവന വിപണിയേയും ബിസിനസ്സുകാരേയും മാന്ദ്യത്തില്‍ നിന്ന് രക്ഷിക്കുകും വായ്പ എടുക്കുന്നതിന് തയ്യാറാവുകയും ചെയ്യുമെന്ന് ലെഗാര്‍ഡ് ചൂണ്ടിക്കാട്ടി.1694ല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് സ്ഥാപിച്ചതിന് ശേഷം ആദ്യമായാണ് ബാങ്കിന്റെ പലിശനിരക്ക് പൂജ്യം ശതമാനത്തിലേക്ക് താഴ്ത്തുന്നത്. 1990ല്‍ കടുത്ത സാമ്പത്തികമാന്ദ്യത്തെ തടുര്‍ന്ന് ജപ്പാന്‍ അവരുടെ പലിശനിരക്ക് പൂജ്യം ശതമാനത്തിലേക്ക് താഴ്ത്തിയിരുന്നു.

പുതുതായി നോട്ടുകള്‍ അച്ചടിക്കുന്നതും വിപണിയിലേക്ക് പണത്തിന്റെ ഒഴുക്കിനെ സാധിക്കും. ഈ രണ്ട് നടപടികളും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ മുന്നോട്ട് നയിക്കുമെന്നാണ് കരുതുന്നത്. നിലവില്‍ ഉയര്‍ന്ന പലിശനിരക്ക് കാരണം ബിസിനസ്സുകാര്‍ വായ്പകളില്‍ നിന്ന പരമാവധി അകന്നു നില്‍ക്കുന്നത് സാമ്പത്തിക വളര്‍ച്ചയെ കുറയ്ക്കുമെന്ന് ഐഎംഎഫ് ബോസ് അറിയിച്ചു. യുകെയുടെ സമ്പദ്‌രംഗത്തെ കുറിച്ചുളള വാര്‍ഷിക അവലോകനത്തില്‍ സംസാരിക്കുകയായിരുന്നു ലെഗാര്‍ഡ്. ഗവണ്‍മെന്റിന്റെ ചെലവുചുരുക്കല്‍ പദ്ധതികള്‍ തന്നെ ഭയപ്പെടുത്തിയിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ബ്രിട്ടന്റെ സമ്പദ്‌രംഗം വളര്‍ച്ച രേഖപ്പെടുത്തുന്നില്ല. കൂടുതല്‍ ദുര്‍ബലമായ സമ്പദ് വ്യവസ്ഥയെ രക്ഷപെടുത്താന്‍ നേരത്തെ ഇടപെട്ടില്ലെങ്കില്‍ ഒരു തിരിച്ചുവരവിന് ഒരുപാട് സമയമെടുത്തേക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. നിലവില്‍ യൂറോസോണ്‍ പ്രതിസന്ധി യുകെയുടെ സമ്പദ് വ്യവസ്ഥയില്‍ ആഘാതം ഏല്‍പ്പിച്ചിട്ടുണ്ടെങ്കിലും 2012 രണ്ടാം പകുതിയോടെ അതില്‍ നിന്ന് കരകയറാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. തൊഴിലില്ലായ്മ അതിന്റെ രൂക്ഷമായ അവസ്ഥയിലാണ്. കുറെ നാളത്തേക്ക് ഇത്പാദനരംഗം നിഷ്‌ക്രീയമായി തന്നെ തുടരുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഡേവിഡ് കാമറൂണിന്റെ സര്‍ക്കാരിന് ഇന്റര്‍നാഷണല്‍ മണി മാര്‍ക്കറ്റില്‍ വിശ്വാസ്യതയുളളതായും ഇത് ബ്രിട്ടന് അന്താരാഷ്ട്ര വായ്പകള്‍ ലഭിക്കാനുളള സാധ്യത കൂട്ടുന്നതായും ലെഗാര്‍ഡ് പറഞ്ഞു. ഇത്തരം വായ്പകള്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്ടുകള്‍ നടപ്പിലാക്കാന്‍ ഉപയോഗിച്ചാല്‍ തൊഴിലില്ലായ്മയ്ക്ക് പരിഹാരമാകാനും ഒപ്പം ആഭ്യന്തര വിപണിയില്‍ പണലഭ്യത ഉറപ്പുവരുത്താനും കഴിയുമെന്നും ഐഎംഎഫ് മേധാവി പറഞ്ഞു. ഐഎംഎഫിന്റെ പുതിയ അവലോകനത്തെ ചാന്‍സലര്‍ ജോര്‍ജ്ജ് ഒസ്‌ബോണ്‍ സ്വാഗതം ചെയ്തു. പ്രതിസന്ധിയില്‍ നിന്ന കരകയറാന്‍ ഗവണ്‍മെന്റ് സ്വീകരിക്കുന്ന നടപടികള്‍ ശരിയാണന്ന് വയ്ക്കുന്നതാണ് ഐഎംഎഫിന്റെ പുതിയ അവലോകനം. യൂറോസോണ്‍ പ്രതിസന്ധി അതിന്റെ രൂക്ഷമായ അവസ്ഥയിലാണന്നും സിംഗിള്‍ കറന്‍സിയുടെ പരാജയം നല്‍കിയ ആഘാതത്തെ എങ്ങനെ മറികടക്കുമെന്ന് തങ്ങള്‍ ആലോചിക്കുമെന്നും ഒസ്‌ബോണ്‍ പ്രതികരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.