സ്വന്തം ലേഖകന്‍: കേരളത്തിലെ ബാങ്ക് ലോക്കറുകള്‍ ലക്ഷ്യമിട്ട് കവര്‍ച്ചാ സംഘങ്ങള്‍ പെരുകുന്നതായി സൂചന, മിക്കയിടത്തും മതിയായ സുരക്ഷയില്ല. കേരളത്തിലെ ബാങ്കുകള്‍ ലക്ഷ്യമിട്ട് വന്‍ കവര്‍ച്ചാ സംഘം കേരളത്തില്‍ എത്തിയതായി വാര്‍ത്തകളുണ്ട്. സുരക്ഷാ സംവിധാനങ്ങള്‍ കുറഞ്ഞ ചെറുകിട ബാങ്കുകളാണ് ഇവര്‍ ലക്ഷ്യമിടുന്നത്.
ഝാര്‍ഖണ്ഡ് പൊലീസിനെ വെട്ടിച്ചു കടന്ന വന്‍ കൊള്ളസംഘം കേരളത്തില്‍ ഉണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്ളതായി ഒരു പ്രമുഖ മലയള പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.കാസര്‍കോട് ജില്ലയില്‍ മാത്രം ഒന്നിനു പുറകെ ഒന്നായി രണ്ട് വന്‍ ബാങ്കു കവര്‍ച്ചകളാണ് ഉണ്ടായത്. നിലവിലെ സാഹചര്യത്തില്‍ അതീവ ജാഗത്ര പുലര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാങ്കുകളില്‍ തങ്ങളുടെ പണവും സ്വര്‍ണവും സുരക്ഷിതമാണെന്ന് ജനങ്ങളുടെ വിശ്വാസം തകര്‍ക്കുന്ന തരത്തിലാണ് സംസ്ഥാനത്തെ പല ധനകാര്യ സ്ഥാപനങ്ങളിലും മോഷണങ്ങള്‍ നടക്കുന്നത്. എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും പൊലീസ് സുരക്ഷയൊരുക്കക പ്രാവര്‍ത്തികമല്ല താനും.
പൊതുമേഖല സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ സുരക്ഷയ്ക്കായി സിഐഎസ്എഫ് മാതൃകയില്‍ രൂപീകരിച്ച സ്റ്റേറ്റ് ഇന്‍ഡസ്ട്രിയില്‍ സെക്യൂരിറ്റി ഫോഴ്‌സ് (എസ്‌ഐഎസ്എഫ്) എത്രത്തോളം കാര്യക്ഷമമാണെന്നതും സുരക്ഷയൊരുക്കുന്നതിന് തടസമാകുന്നു. പ്രധാനമായും സുരക്ഷ കുറഞ്ഞ ചെറിയ ബാങ്കുകളാണ് മോഷ്ടാക്കള്‍ ലക്ഷ്യം വയ്ക്കുന്നത്.
കാസര്‍കോട് ജില്ലയില്‍ രണ്ടു മാസത്തിനിടെ കവര്‍ച്ച ചെയ്യപ്പെട്ടത് രണ്ടു ബാങ്കുകളാണ്. ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിലെ വിജയ ബാങ്ക് തുരന്ന് 20.416 കിലോഗ്രാം സ്വര്‍ണവും 2.95 ലക്ഷം രൂപയും കൊള്ളയടിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല