സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണീയന്‍ നക്ഷത്രങ്ങളില്‍ ഒന്നിനെ ചെത്തിമാറ്റുന്ന ജോലിക്കാരന്‍, ബ്രെക്‌സിറ്റിന് പ്രശസ്ത ഗ്രാഫിറ്റി കലാകാരന്‍ ബാന്‍സ്‌കിയുടെ സമ്മാനം, ഗ്രാഫിറ്റി പ്രത്യക്ഷപ്പെട്ടത് ഡോവറിലെ ചുമരില്‍. ബാന്‍സ്‌കി എന്ന പേരില്‍ അറിയപ്പെടുന്ന അജ്ഞാതനായ ഗ്രാഫിറ്റി കലാകാരന്‍ ബാന്‍ക്‌സിയുടെ പുതിയ ഗ്രാഫിറ്റി ഡോവറില്‍ പ്രത്യക്ഷപ്പെട്ടു. യൂറോപ്യന്‍ യൂണിയന്‍ പതാകയിലെ നക്ഷത്ര വലയത്തില്‍ നിന്ന് ഒരു നക്ഷത്രത്തെ ചെത്തിക്കളയുന്ന ഒരാളുടെ ചിത്രമാണ് ബാന്‍ക്‌സി ഇത്തവണ വരച്ചത്.
ഒരാള്‍ ഒരു വലിയ ഏണിയില്‍ കയറിനിന്ന് ചുറ്റികകൊണ്ട് ഒരു നക്ഷത്രം തകര്‍ത്തുകളയുന്ന ഈ ഗ്രഫിറ്റി പ്രത്യക്ഷപ്പെടുന്നത് ബ്രിട്ടനെ യൂറോപ്യന്‍ മെയ്ന്‍ലാന്‍ഡിലേക്ക് ബന്ധിപ്പിക്കുന്ന ഫെറി ടെര്‍മിനലിലെ ഒരു കെട്ടിടത്തിലാണ്. യൂറോപ്യന്‍ വെബ്‌സൈറ്റ് അനുസരിച്ച് പതാകയിലെ നക്ഷത്രങ്ങള്‍ യൂറോപ്പിലെ ജനങ്ങളുടെ ഒരുമയുടെയും ഐക്യദാര്‍ഢ്യത്തെയും സമാധാനത്തെയും പ്രതീകങ്ങളാണ്. ബ്രെക്‌സിറ്റിനു ശേഷം തെരേസാ മേ ഗവണ്‍മെന്റും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധം ഉലഞ്ഞുനില്‍ക്കുന്ന സമയത്ത്, ജൂണ്‍ എട്ടിന് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ബാന്‍ക്‌സിയുടെ ഗ്രഫിറ്റി പ്രത്യക്ഷപ്പെടുന്നത്.
2015ല്‍ സിറിയന്‍ അഭയാര്‍ത്ഥി പ്രശ്‌നം ബാന്‍ക്‌സി വരച്ചുകാട്ടിയത് സിറിയന്‍ വേരുകളുള്ള ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ്‌ജോബ്‌സിന്റെ ഗ്രഫിറ്റി വരച്ചായിരുന്നു, അതു വരച്ചത് പ്രധാന അഭയാര്‍ത്ഥി ക്യാംപിനടുത്തായിരുന്നു. ആ പ്രദേശത്തുതന്നെയാണ് ഈ ബ്രെക്‌സിറ്റ് ഗ്രഫിറ്റിയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അര്‍ധരാത്രികളിലും മറ്റും അപ്രതീക്ഷിതമായ സ്ഥലങ്ങളിലെ കെട്ടിടങ്ങളുടെ ചുമരുകളില്‍ പ്രത്യക്ഷപ്പെടുന്ന ഗ്രാഫിറ്റികള്‍ അധികാരത്തിനും യുദ്ധങ്ങള്‍ക്കും എതിരെയുള്ള ശക്തമായ നിലപാടുകള്‍ കൂടിയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല