സ്വന്തം ലേഖകൻ: ചൊവ്വാഴ്ച നടക്കുന്ന യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡന് വേണ്ടി വോട്ടർമാരെ ഫോണിലൂടെ നേരിട്ട് വിളിച്ച് വോട്ടഭ്യർഥിച്ച് മുൻ പ്രസിഡന്‍റ് ബാരക് ഒബാമ. വീട്ടുകാരുടെ സുഖവിവരങ്ങൾ തിരക്കി വോട്ട് ചെയ്യേണ്ടതിന്‍റെ ആവശ്യകതയും പറഞ്ഞ് ധരിപ്പിച്ചാണ് ഒബാമ തന്‍റെ പാർട്ടി സ്ഥാനാർഥിക്കായി വോട്ട് ചോദിക്കുന്നത്.
ഒബാമ ഫോണിലൂടെ വോട്ടഭ്യർഥിക്കുന്ന വിഡിയോ ജോ ബൈഡൻ പ്രചാരണ വിഭാഗം പുറത്തുവിട്ടിട്ടുണ്ട്. ആശ്ചര്യത്തോടെയാണ് ജനങ്ങൾ മുൻ പ്രസിഡന്‍റിന്‍റെ ഫോൺവിളിയോട് പ്രതികരിക്കുന്നത്. യു.എസിലെ 44ാം പ്രസിഡന്‍റായ ഒബാമ 2009 മുതൽ 2017 വരെയാണ് അധികാരത്തിലിരുന്നത്.
അഭിപ്രായ സർവേകളനുസരിച്ചു റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായ ട്രംപ്, ഡമോക്രാറ്റിക് സ്ഥാനാർഥി ബൈഡനേക്കാൾ പിന്നിലാണെങ്കിലും നിർണായക സംസ്ഥാനങ്ങളിൽ ഇരുവരും ഏതാണ്ട് ഒപ്പത്തിനൊപ്പമാണ്. കനത്ത പോരാട്ടം നടക്കുന്ന സംസ്ഥാനങ്ങളിൽ മുന്നേറ്റമുണ്ടായാൽ, ജയിക്കാൻ ആവശ്യമായ ഇലക്ടറൽ വോട്ടുകൾ ട്രംപിനു ലഭിക്കുമെന്ന സൂചനയുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല