വീറും വാശിയും ആദ്യാവസാനം നിറഞ്ഞുനിന്ന മത്സരങ്ങള്‍കൊണ്ടും മികച്ച ജന പങ്കാളിത്തം കൊണ്ടും മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ ബാര്‍ബിക്ക്യൂ പാര്‍ട്ടിയും സ്‌പോര്‍ട്‌സ് ഡേയും ആവേശോജ്വലമായി . റവ ഡോ ലോനപ്പന്‍ അരങ്ങാശ്ശേരി കായിക മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു.
കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്റര്‍ അംഗങ്ങള്‍ക്കിടയിലുള്ള പരസ്പര ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി നടത്തി വരുന്ന ബാര്‍ബിക്ക്യൂ പാര്‍ട്ടിയും സ്‌പോര്‍ട്‌സ് ഡേയും ശനിയാഴ്ച വിതിംഗ്ട്ടണ്‍ ഫാളോഫീല്‍ഡിലെ പ്ലാറ്റ്ഫില്‍ഡ് പാര്‍ക്കിലാണ് നടന്നത്.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ മത്സരങ്ങള്‍ നടന്നു. ക്രിക്കറ്റ്, ഫുട് ബോള്‍ , വടംവലി രുചിയേറിയ ബാര്‍ബിക്ക്യൂ വിഭവങ്ങളും ആസ്വദിച്ച ശേഷമാണ് ഏവരും പോയത്. അസോസിയേഷന്‍ പ്രസിഡന്റ് ബിജു ആന്റണി, സണ്ണി ആന്റണി, ബൈജു മാത്യു, ടോമി തെനായന്‍, സുനില്‍ കോച്ചേരി, ജോര്‍ജ് മാത്യു, ജോ പോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല