സ്വന്തം ലേഖകന്‍: ചരിത്രത്തില്‍ ആദ്യമായി ബാര്‍ബി പാവ ഹിജാബ് ധരിക്കുന്നു, മാറ്റം അമേരിക്കന്‍ ഫെന്‍സിംഗ് താരം ഇബ്തിഹാജ് മുഹമ്മദിനോടുള്ള ആദരസൂചകമായി. ശിരോവസ്ത്രം ധരിച്ച് ഒളിമ്പിക്‌സില്‍ പങ്കെടുത്ത അമേരിക്കന്‍ ഫെന്‍സിംഗ് താരം ഇബ്തിഹാജ് മുഹമ്മദിനോടുള്ള ആദരസൂചകമായാണ് ലോകപ്രശസ്തയായ ബാര്‍ബി ആദ്യമായി ഹിജാബ് അണിയുന്നത്.
ഗ്ലാമര്‍ മാഗസിന്റെ വുമണ്‍ ഓഫ് ദ ഇയര്‍ പരിപാടിയില്‍ വച്ചാണ് ബാര്‍ബി പുതിയ പാവയെ പുറത്തിറക്കിയത്. എന്നാല്‍ ഹിജാബണിഞ്ഞ ബാര്‍ബിയെ മാര്‍ക്കറ്റില്‍ ലഭിക്കാന്‍ ഒരു വര്‍ഷത്തോളം കാത്തിരിക്കേണ്ടി വരുമെന്നാണ് നിര്‍മാതാക്കള്‍ നല്‍കുന്ന സൂചന.
‘എന്റെ ബാല്യകാല സ്വപ്‌നം പൂവണിഞ്ഞത് പോലെയാണ് എനിക്ക് തോന്നുന്നത്,’ ബാര്‍ബി ഹിജാബ് അണിയുന്നതിനെക്കുറിച്ച് ഇബ്തിഹാജ് പ്രതികരിച്ചു. റിയോ ഒളിമ്പിക്‌സില്‍ ഹിജാബ് ധരിച്ച് ഫെന്‍സിംഗ് മത്സരത്തിനിറങ്ങിയ ഇബ്തിഹാജ് വെങ്കലം നേടിയിരുന്നു. ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ അമേരിക്കന്‍ മുസ്‌ലിം വനിത എന്ന നേട്ടവുംയും 31 വയസുകാരിയായ ഇബ്തിഹാജ് സ്വന്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല