സ്വന്തം ലേഖകന്‍: ക്ലാസിക് പോരാട്ടത്തില്‍ ബാഴ്‌സ റയലിനെ നാണം കെടുത്തി, അടിച്ചു കയറ്റിയത് നാലു മിന്നും ഗോളുകള്‍. ലോകം കാത്തിരുന്ന എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണ റയല്‍ മഡ്രിഡിനെ അക്ഷരാര്‍ഥത്തില്‍ നിര്‍ത്തിപ്പൊരിക്കുകയായിരുന്നു. മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ റയല്‍ നാണംകെടുന്നത് അപൂര്‍വ സംഭവമാണ്.
ബാഴ്‌സയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി പരിക്കു മാറി തിരികെയത്തെിയ മത്സരത്തില്‍ ലൂയിസ് സുവാരസ് ഇരട്ട ഗോളുകളുമായി മുന്നില്‍ നിന്നു ബാഴ്‌സയെ നയിച്ചു. നെയ്മറും ഇനിയേസ്റ്റയും ഓരോ ഗോളുകളുമായി റയലിന്റെ നെഞ്ചത്തടിച്ചു.
മെസിയുടെ ചിരകാല വൈരിയായ റയലിന്റെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള പ്രഗല്‍ഭര്‍ താളം കണ്ടത്തൊനാകാതെ മൈതാനത്ത് തലങ്ങും വിലങ്ങും ഓടി നടന്നപ്പോള്‍ റയല്‍ പ്രതിരോധം കളി മറന്നു. 11 മത്തെ മിനിറ്റില്‍ സുവാരസ് തുടങ്ങി വച്ച റയല്‍ വധം 39 മത്തെ മിനിറ്റില്‍ നെയ്മറും 53 മത്തെ മിനിറ്റില്‍ ഇനിയേസ്റ്റയും 74 മത്തെ മിനിറ്റില്‍ വീണ്ടും സുവാരസും പൂര്‍ത്തിയാക്കി. ഗോളടിച്ചില്ലെങ്കിലും ബാഴ്‌സയുടെ നീക്കങ്ങളുടെ ചുക്കാന്‍ പിടിച്ച് മെസി മുന്നില്‍ നിന്ന് പട നയിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല