സ്വന്തം ലേഖകന്‍: ബാഴ്‌സലോണ ഭീകരാക്രമണം, ഇസ്ലാം മതത്തെ പരിഹസിക്കുന്ന കാര്‍ട്ടൂണുമായി വീണ്ടും ഫ്രഞ്ച് വാരിക ഷാര്‍ലി എബ്ദോ. ബാഴ്‌സലോണയിലുണ്ടായ സായുധാക്രമണവുമായി ബന്ധപ്പെട്ട് വാനിടിച്ച് രണ്ടു പേരെ കൊലപ്പെടുത്തുന്ന കാര്‍ട്ടൂണാണ് ഷാര്‍ലി ഹെബ്ദോ പുറത്തു വിട്ടിരിക്കുന്നത്. ഒപ്പം ഇസ്‌ലാം സമാധാനത്തിന്റെ പ്രതീകമാണെന്നും മുകളില്‍ ചിത്രീകരിച്ചിട്ടുമുണ്ട്.
കാര്‍ട്ടൂണ്‍ ഇസ്‌ലാം മതത്തെ അപമാനിക്കുന്നതാണെന്ന വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. കാര്‍ട്ടൂണിനെതിരേ ഫ്രഞ്ച് മുന്‍ മന്ത്രി സ്റ്റീഫന്‍ ലി ഫോളും വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ലോകവ്യാപകമായുള്ള ഇസ്‌ലാം മതവിശ്വാസികളെ അപമാനിക്കുന്നതാണ് മാഗസിന്റെ പുറംചട്ടയില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ മതങ്ങളെ പ്രത്യേകിച്ച് ഇസ്‌ലാമിനെ കുറിച്ചുള്ള ചര്‍ച്ചകളിലൂടെ മാത്രമേ ലോകത്ത് ഭീകരാക്രമണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുകയുള്ളു എന്നാണ് കാര്‍ട്ടൂണിനെ ന്യായീകരിച്ച വാരിക എഡിറ്ററുടെ വാദം.
ബാഴ്‌സലോണ ആക്രമണത്തില്‍ 14 പേര്‍ മരിക്കുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നേരത്തേയും വിവാദ കാര്‍ട്ടൂണുകളുടെ പേരില്‍ ഷാര്‍ലി ഹെബ്ദോ ആരോപണം നേരിട്ടിട്ടുണ്ട്. 2015 ല്‍ ഇസ്‌ലാം വിരുദ്ധ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് വാരികയുടെ പാരീസ് ഓഫിസിനുനേരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണം നടത്തി വാരികയുടെ ജീവനക്കാര്‍ ഉള്‍പ്പെടെ നിരവധി പേരെ കൊലപ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല