സ്വന്തം ലേഖകന്‍: ബാര്‍സലോണയില്‍ ഭീകരാക്രമണം നടത്തിയ 18 കാരന്‍ കാംബ്രല്‍സ് വെടിവപ്പില്‍ കൊല്ലപ്പെട്ടതായി സ്പാനിഷ് പോലീസ്. മധ്യ ബാഴ്‌സലോണയിലെ തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രമായ ലാസ് റാംബ്‌ലായില്‍ ആള്‍ക്കൂട്ടത്തിലേക് വാന്‍ ഇടിച്ചു കയറ്റി 14 പേരെ കൊന്ന മൗസ ഔബക്കിര്‍ കൊല്ലപ്പെട്ടുവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
കാംബ്രില്‍സിലെ ആക്രമണത്തിനിടെ വെടിവച്ചുകൊന്ന 5 അക്രമികളില്‍ ഇയാളുമുണ്ടെന്നാണ് പൊലീസ് പറയുന്നത്. സ്‌പെയിനിലെ കാറ്റലൂണിയന്‍ പ്രവ്യശ്യയിലെ ജിറോണ സ്വദേശിയാണ് മൗസ. മറ്റു നാലു പേരും മൊറോക്കന്‍ സ്വദേശികളാണ്. ബാഴ്‌സലോണയില്‍ ജനക്കൂട്ടത്തിന് നേരെ കാറോടിച്ച് കയറ്റിയുണ്ടായ ആക്രമണത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്.
തുടര്‍ന്ന് കാംബ്രില്‍സില്‍ ഉണ്ടായ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും 6 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതികള്‍ രാജ്യത്തിന്റെ പലഭാഗത്തും സമാനരീതിയില്‍ ആക്രമണങ്ങള്‍ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു. കാംബ്രില്‍സില്‍ ആക്രമണത്തിനു തയറാറെടുത്ത് ബെല്‍റ്റ് ബോംബ് ധരിച്ച് എത്തിയ അഞ്ചംഗ ചാവേര്‍ സംഘമാണ് ആക്രമണത്തിന് ശ്രമിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല