ബാര്‍ക്ലേസ് രണ്ട് പുതിയ ബാലന്‍സ് ട്രാന്‍സ്ഫര്‍ ക്രഡിറ്റ് കാര്‍ഡ് പുറത്തിറക്കി. ബാര്‍ക്ലേസിന്റെ പുതിയ പ്ലാറ്റിനം ക്രഡിറ്റ് കാര്‍ഡ് 23 മാസത്തെ പലിശ രഹിത വായ്പയാണ് വാഗ്ദാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ടെസ്‌കോ അവരുടെ ബാലന്‍സ് ട്രാന്‍സ്ഫര്‍ ക്രഡിറ്റ് കാര്‍ഡ് പദ്ധതിയില്‍ 22 മാസത്തെ പലിശ രഹിത വായ്പ അനുവദിച്ചിരുന്നു.
നിലവില്‍ ബാര്‍ക്ലേസിന്റെ ടോപ്പ് ഓഫര്‍ 22 മാസത്തെ പലിശരഹിത പ്ലാറ്റിനം ക്രഡിറ്റ് കാര്‍ഡായിരുന്നു. ഇതാണ് ഇപ്പോള്‍ 23 മാസത്തെ പലിശ രഹിത വായ്പയായി മാറ്റിയിരിക്കുന്നത്. 22 മാസത്തെ പലിശരഹിത ക്രഡിറ്റ് കാര്‍ഡിന് ട്രാന്‍സ്ഫര്‍ ഫീസ് 2.9 ശതമാനം ആയിരുന്നെങ്കില്‍ പുതിയ പദ്ധതിയില്‍ ട്രാന്‍സ്ഫര്‍ ഫീസ് 2.8 ശതമാനമായി കുറച്ചിട്ടുണ്ട്. എച്ച് എസ് ബി സിയും 23 മാസത്തെ പലിശ രഹിത ക്രഡിറ്റ് കാര്‍ഡ് നല്‍കുന്നുണ്ടെങ്കിലും ട്രാന്‍സ്ഫര്‍ ഫീസ് 3.3 ശതമാനം ആണ്. അതുകൊണ്ട് തന്നെ നിലവില്‍ വിപണിയില്‍ ലഭ്യമായ മികച്ച ബാലന്‍സ് ട്രാന്‍സ്ഫര്‍ ക്രഡിറ്റ് കാര്‍ഡ് ബാര്‍ക്ലേസിന്റേത് തന്നെയാണ്.
ബാലന്‍സ് ട്രാന്‍സ്ഫര്‍ ഫീസിന്റെ പ്രാധാന്യം
രണ്ട് വര്‍ഷത്തേക്ക് പലിശ രഹിത വ്യവസ്ഥയില്‍ പണം നല്‍കുന്നത് ബാങ്കുകള്‍ക്ക് എത്രത്തോളം ലാഭകരമാണ്? പലിശ രഹിതമെന്ന് പറഞ്ഞാലും ബാങ്കുകള്‍ക്ക് ലാഭമുണ്ടാകുന്നുണ്ട് എന്നതാണ് സത്യം. ഒന്ന് പറഞ്ഞിരിക്കുന്ന കാലാവധിയില്‍ പണം അടയ്്ക്കാതെ വരുമ്പോഴാണ്. 23 മാസത്തെ കാലവധി തീരുമ്പോള്‍ എടുത്ത തുകയ്ക്ക് മാസം 19 ശതമാനം പലിശയാണ് ബാങ്കുകള്‍ ഈടാക്കുന്നത്.
മറ്റൊരു ലാഭം നിങ്ങളില്‍ നിന്ന് ഈടാക്കുന്ന ബാലന്‍സ് ട്രാന്‍സ്ഫര്‍ ഫീസാണ്. എത്ര തുകയാണോ ബാങ്കില്‍ നിന്ന് എടുക്കുന്നത് അതിന് അനുസരിച്ചാകും ട്രാന്‍സ്ഫര്‍ ഫീസും ഈടാക്കുന്നത്. 5000 പൗണ്ട് വായ്പ എടുത്താല്‍ ബാര്‍ക്ലേസ് ബാങ്കിന് 2.8 ശതമാനം വച്ച് 140 പൗണ്ട് ട്രാന്‍സ്ഫര്‍ ഫീസായി നല്‍കണം. വിവിധ ബാങ്കുകള്‍ വിവിധ നിരക്കാണ് ട്രാന്‍സ്ഫര്‍ ഫീസായി ഈടാക്കുന്നത് എന്നതിനാല്‍ ഏറ്റവും മികച്ച നിരക്ക് വാഗ്ദാനം ചെയ്യുന്നവരെ കണ്ടെത്തണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല